ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ₹2,763.50 ആയി. ഡൽഹിയിൽ പുതിയ നിരക്ക് ₹2,747.50 ആണ്.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചകവാതക ഇറക്കുമതിയിലുണ്ടാകാവുന്ന തടസ്സങ്ങൾ രാജ്യത്തിന്റെ ഊർജസുരക്ഷയെ ബാധിക്കാനുള്ള സാധ്യത വ്യക്തമാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിതരണത്തിനായി കരുതൽ ശേഖരം ഒരുക്കാനുള്ള സർക്കാർ നീക്കം.
കഴിഞ്ഞമാസം ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹200ലേറെ കുറവ് വരുത്തിയിരുന്നു. ഡൽഹിയിൽ ₹202യും കൊൽക്കത്തയിൽ ₹209യുമാണ് കുറച്ചത്.
വിലക്കുറവിനെ തുടർന്ന് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരിയ ആശ്വാസം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വില വർധിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞമാസം ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില ₹2,728 ആയിരുന്നു. കൊൽക്കത്തയിൽ ₹2,872.50 ആയിരുന്നു നിരക്ക്. ജൂലൈ മാസത്തിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരുന്നു.
പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഓഗസ്റ്റ് 13ന് പുറപ്പെടുവിച്ച ഉത്തരവിൽ 21 റിഫൈനറികൾക്കും അപ്‌സ്ട്രീം കമ്പനികൾക്കുമായി പരമാവധി എൽപിജി ഉൽപ്പാദന അളവ് നിശ്ചയിച്ചിട്ടുണ്ട്.
ഇവയുടെ സംയുക്ത ഉൽപ്പാദന ശേഷി പ്രതിദിനം 63,810 ടൺ ആയി നിശ്ചയിച്ചിരിക്കുകയാണ്. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആഭ്യന്തര എൽപിജി ഉൽപ്പാദനത്തിന്റെ ഇരട്ടിയിലധികമാണ് ഈ അളവ്.
രാജ്യത്തിന്റെ പ്രതിദിന എൽപിജി ഉപഭോഗത്തിന്റെ ഏകദേശം 70 ശതമാനം വരുന്നതാണ് ഈ ഉൽപ്പാദന ശേഷി.
വാണിജ്യ എൽപിജി വിലയിലെ വർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങി എൽപിജിയെ പ്രധാന ഇന്ധനമായി ആശ്രയിക്കുന്ന മേഖലകളിൽ ചെലവ് വർധിപ്പിച്ചേക്കാം.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…