നാമനിർദ്ദേശ പത്രിക സമർപ്പണം സെപ്റ്റംബർ 3 മുതൽ 10 വരെ; വോട്ടെണ്ണൽ സെപ്റ്റംബർ 29ന്.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സെപ്റ്റംബർ 3ന് പുറപ്പെടുവിക്കും.
നാമനിർദ്ദേശ പത്രികകൾ സെപ്റ്റംബർ 3 മുതൽ 10 വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.
സെപ്റ്റംബർ 28ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്നാണ്. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29നകം സമർപ്പിക്കണം.
ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
ഗ്രാമപഞ്ചായത്തുകളിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് 38 വാർഡുകൾ.
എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ രണ്ട് വാർഡുകളിലും; തൃശ്ശൂർ, പാലക്കാട്, കണ്ണൂർ മുനിസിപ്പാലിറ്റികളിലെ മൂന്ന് വാർഡുകളിലും; തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.
ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടർപട്ടിക അതത് തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…