പ്രാർഥനകൾ വിഫലം; മാധ്യമപ്രവർത്തകനും സീരിയൽ നടനുമായ രാഗീഷ് ഡി.ടി. അന്തരിച്ചു
അപൂർവ നാഡീവ്യൂഹ രോഗത്തെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു; പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം.
തിരുവനന്തപുരം: അപൂർവവും ഗുരുതരവുമായ നാഡീവ്യൂഹ രോഗമായ ‘അമാൻ’ ബാധിച്ച് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകനും സീരിയൽ അഭിനേതാവുമായ രാഗീഷ് ഡി.ടി. (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കാട്ടാക്കട സ്വദേശിയായ രാഗീഷ് വിവിധ പത്ര-ദൃശ്യ മാധ്യമങ്ങളുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു. മാധ്യമപ്രവർത്തനത്തിനൊപ്പം ഏഷ്യാനെറ്റ്, ഫ്ലവേഴ്സ്, സീ കേരളം തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
പ്രാദേശിക ലേഖകരുടെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിച്ചിരുന്ന രാഗീഷ് കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന ട്രഷറർ സ്ഥാനവും വഹിച്ചുവരികയായിരുന്നു.
രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. രാഗീഷിന്റെ ജീവിതത്തിനായി സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും നടത്തിയ പ്രാർഥനകൾക്കൊടുവിലാണ് ദുഃഖവാർത്തയെത്തിയത്.
രാവിലെ 9 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിയോടെ സംസ്കാരം നടത്തും.
ഭാര്യ റാണി. മക്കൾ ദേവകൃഷ്ണ, യുക്താപാർവതി.
രാഗീഷിന്റെ വിയോഗം മാധ്യമപ്രവർത്തകർക്കും കലാരംഗത്തുള്ളവർക്കും പ്രത്യേകിച്ച് പ്രാദേശിക മാധ്യമപ്രവർത്തകർക്കും തീരാനഷ്ടമാണ്.
അനന്തപുരി ഓണ്‍ലൈന്‍ ന്യൂസിന്റെ ആദരാഞ്ജലികള്‍
തിരുവനന്തപുരം: പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനെയും…
ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ06-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിസാമ്പത്തിക കാര്യങ്ങളിൽ…
കൊച്ചി: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) കിരീടത്തിൽ മുത്തമിട്ടു. കാലിക്കറ്റ്…
തിരുവനന്തപുരം, സെപ്റ്റംബർ 3: മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് 345-ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഴാമത് രക്തദാന ക്യാമ്പ് ‘രുധിര…
ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധനയായ എസ്ഐആറിന്റെ (Special Intensive Revision) മൂന്നാം ഘട്ടത്തിൽ 6.15 കോടിയിലധികം വോട്ടർമാർ കരട് വോട്ടർപട്ടികയിൽ…
ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ04-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിജോലി, പഠനം…