തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനിർവഹണത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ സേതു അഭിയാൻ’ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ നടന്നു.
മഹാരാഷ്ട്ര പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പങ്കജാ മുണ്ടെ ശില്പശാല ഉദ്ഘാടനം ചെയ്തു. 45 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബിജെപിക്ക് കേരളത്തിൽ ഒരു മേയറെ ലഭിച്ചതെന്നും ഇത് വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും അവർ പറഞ്ഞു.
കേവലം രണ്ട് എംപിമാരിൽ നിന്ന് ആരംഭിച്ച ബിജെപിയുടെ യാത്ര ഇന്ന് പാർലമെന്റിലെ ശക്തമായ രാഷ്ട്രീയ ശക്തികളിലൊന്നായി മാറിയെന്നും പങ്കജാ മുണ്ടെ പറഞ്ഞു. ഈ രാഷ്ട്രീയ കരുത്തിലാണ് ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തമായ രാജ്യമായി മാറിയതെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലും ബിജെപിയുടെ വളർച്ചയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ അവസരങ്ങൾ ജനസേവനത്തിനും സദ്ഭരണത്തിനും കൂടുതൽ ഊർജം പകരാൻ ഉപയോഗിക്കണം. ജനകീയ ഭരണവും സദ്ഭരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ശില്പശാലയിൽ ചർച്ച ചെയ്തു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മഹാരാഷ്ട്ര നഗരവികസന സഹമന്ത്രി മാധുരി മിസൽ, സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, തിരുവനന്തപുരം നഗരസഭ മേയർ വി. വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവർ പങ്കെടുത്തു.
ജനസേവനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ‘സേവാ സേതു അഭിയാൻ’ പുതിയ ഊർജം പകരുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന-സദ്ഭരണ മാതൃക ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും ഇത്തരം ശില്പശാലകൾ സഹായകരമാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ സഫയറിനും പേൾസിനും തകർപ്പൻ വിജയം. സഫയർ ആംബറിനെ മൂന്ന് വിക്കറ്റിന്…
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ആർ. ശരത് അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു…
ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ07-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിതീരുമാനങ്ങളിൽ പെട്ടെന്ന്…
തിരുവനന്തപുരം: പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനെയും…
ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ06-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിസാമ്പത്തിക കാര്യങ്ങളിൽ…
കൊച്ചി: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) കിരീടത്തിൽ മുത്തമിട്ടു. കാലിക്കറ്റ്…