ഐ.ഡി.എസ്.എഫ്.എഫ്.കെ 2026: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10 മുതൽ; വിദ്യാർത്ഥി പാസുകൾ ഇരട്ടിയാക്കി

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) 2026-ൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് മേള നടക്കുന്നത്.

ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ registration.iffk.in എന്ന വെബ്‌സൈറ്റ് വഴി നടത്താം. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

രാവിലെ 10 മണി മുതൽ കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ വഴിയും ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ നടത്താം. മാധ്യമപ്രവർത്തകർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് മുഖേനയായിരിക്കും മേളയിൽ പ്രവേശനം അനുവദിക്കുക.

വിദ്യാർത്ഥി ഡെലിഗേറ്റ് പാസുകൾ 500 ആയി ഉയർത്തും

വിദ്യാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ വിദ്യാർത്ഥി വിഭാഗത്തിന് കൂടുതൽ പ്രാതിനിധ്യം നൽകും. മുൻപ് 250 വിദ്യാർത്ഥി ഡെലിഗേറ്റ് പാസുകളാണ് അനുവദിച്ചിരുന്നതെങ്കിൽ, ഈ വർഷം മുതൽ അത് 500 ആയി ഉയർത്തും.

മേളയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡെലിഗേറ്റ് പാസുകളുടെ എണ്ണം ഇരട്ടിയാക്കുന്നത്.

300-ലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കും

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 300-ലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സര, മത്സരേതര വിഭാഗങ്ങളിലായി ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോകൾ, ക്യാമ്പസ് ഫിലിംസ്, ഇന്റർനാഷണൽ ഫിലിംസ്, റെട്രോസ്‌പെക്റ്റീവ്, ജൂറി ഫിലിംസ് തുടങ്ങി മുപ്പതോളം വിഭാഗങ്ങളിലാണ് പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്.

സമീപകാലത്ത് അന്തരിച്ച ചലച്ചിത്രപ്രവർത്തകർക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.

സംവിധായകരുമായി സംവദിക്കാം

മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മീറ്റ് ദ ഡയറക്ടർ, ഫേസ് ടു ഫേസ്, ഇൻ കോൺവെർസേഷൻ, മാസ്റ്റർക്ലാസ് തുടങ്ങിയ പരിപാടികൾക്കൊപ്പം കലാ-സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേഖലകളിലെ പുതിയ പ്രവണതകൾ പരിചയപ്പെടാനും ചലച്ചിത്രപ്രവർത്തകരുമായി ആശയവിനിമയം നടത്താനും അവസരം ഒരുക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ 2026-ന് ഇത്തവണ കൂടുതൽ വിദ്യാർത്ഥി പങ്കാളിത്തവും പ്രതീക്ഷിക്കപ്പെടുന്നു.

News Desk

Share
Published by
News Desk

Recent Posts

കേരളത്തിൽ സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ഒക്ടോബർ 21 മുതൽ; ഡിസംബർ 31 വരെ പ്രത്യേക ക്യാമ്പുകൾ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…

20 hours ago

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…

24 hours ago

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസൺ ഒഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…

1 day ago

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

4 days ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

2 weeks ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago