ART CULTURE

ആകാശവാണിയുടെ നാടക വിഭാഗത്തിൽ മോഹൻലാലിന് ടോപ് ഗ്രേഡ്; പരമോന്നത ബഹുമതി നൽകി ആദരിച്ചു

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ ആകാശവാണിയുടെ നാടക വിഭാഗത്തിലെ പരമോന്നത അംഗീകാരമായ ‘ടോപ് ഗ്രേഡ്’ (Top Grade) നൽകി ആദരിച്ചു. ആകാശവാണി ഡയറക്ടർ ജനറലിന് വേണ്ടി തിരുവനന്തപുരം റീജിയണൽ ചാനൽ മാനേജർ ഡോ. എ.ജി. ബൈജുവും പ്രോഗ്രാം വിഭാഗം മേധാവി പി.എ. ബിജുവും ചേർന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ബഹുമതി സമ്മാനിച്ചു.

അപൂർവമായി മാത്രം നൽകിവരുന്ന ഈ അംഗീകാരം ഓഡിഷൻ കൂടാതെ ഒരു കലാകാരന് ലഭിക്കുന്നത് പ്രത്യേക ശ്രദ്ധേയതയുള്ളതാണ്. റേഡിയോ നാടക രംഗത്തോടുള്ള മോഹൻലാലിന്റെ ദീർഘകാല ബന്ധവും ഈ മാധ്യമത്തിന് അദ്ദേഹം നൽകിയ സംഭാവനകളുമാണ് ആദരവിന് പിന്നിൽ.

2026-ൽ ആകാശവാണി തിരുവനന്തപുരം, കൊച്ചി നിലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച അഖില കേരള റേഡിയോ നാടകോത്സവത്തിൽ രണ്ട് പ്രധാന നാടകങ്ങളിൽ മോഹൻലാൽ ശബ്ദസാന്നിധ്യമായി എത്തിയിരുന്നു. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച നാടകോത്സവത്തിന് മികച്ച സ്വീകാര്യത നേടിക്കൊടുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കാളിത്തം നിർണായകമായി.

തിരുവനന്തപുരം നിലയം അവതരിപ്പിച്ച ‘ദൈവത്തിൻ മനമാരുകണ്ടു’, കൊച്ചി നിലയത്തിന്റെ ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്നീ റേഡിയോ നാടകങ്ങളിലാണ് മോഹൻലാൽ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.

ആകാശവാണിയുടെ റേഡിയോ നാടകങ്ങളുമായി പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് മോഹൻലാലിനുള്ളത്. മുൻകാലങ്ങളിൽ പ്രക്ഷേപണം ചെയ്ത ‘കത്തുകൾ കഥ പറയുന്നു’, ‘ജീവനുള്ള പ്രതിമകൾ’ തുടങ്ങിയ നാടകങ്ങളിലെ അദ്ദേഹത്തിന്റെ ശബ്ദപ്രകടനങ്ങൾ ശ്രോതാക്കളുടെ മനസ്സിൽ ഇന്നും ഇടംപിടിച്ചിട്ടുണ്ട്.

റേഡിയോ നാടക പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിനും ഈ മാധ്യമത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ആകാശവാണി പരമോന്നത ഗ്രേഡ് ബഹുമതി സമ്മാനിച്ചത്.

ചടങ്ങിൽ സി.എ. സനിൽ കുമാർ എം.ബി., ആകാശവാണി തിരുവനന്തപുരം നാടക വിഭാഗം പ്രോഗ്രാം എക്സിക്യൂട്ടീവ് റൂബി ബാബു, പ്രോഗ്രാം എക്സിക്യൂട്ടീവുമാരായ ജി. സന്തോഷ് കുമാർ, ഡോ. ജയമോഹൻ, ഫഹദ് റാസ, ഐശ്വര്യ നായർ, റിയാസ് കെ.ഐ. തുടങ്ങിയവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Desk

Recent Posts

കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ; 74 വിദ്യാർത്ഥികൾക്കൊപ്പം സിനിമ കണ്ട് അഞ്ജു കെ. എസ്.

തിരുവനന്തപുരം: സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർത്ഥികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. കുട്ടികളുടെ ആഗ്രഹപ്രകാരം അവർക്കൊപ്പം സിനിമ…

1 hour ago

തിരുവനന്തപുരം നഗരസഭയുടെ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യാം; നാളെ (29-11-2026) പ്രത്യേക സൗകര്യം

തിരുവനന്തപുരം: കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കെ-സ്മാർട്ട് മുഖേന പൊതുജനങ്ങൾക്ക് സുഗമമായി ലഭ്യമാക്കുന്നതിനായി കെട്ടിട ഉടമകൾ തങ്ങളുടെ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക്…

1 day ago

ഗതാഗത നിയമങ്ങൾ പ്രൈമറി തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തുന്നതിനായി പ്രൈമറി തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ…

1 day ago

കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ഒഴിവുകൾ; ഡിസംബർ 7ന് വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം: കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി. ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്കായി…

1 day ago

കലോത്സവ വേദികളിലേക്ക് ഇനി വിരൽത്തുമ്പിൽ വഴികാട്ടി; സഹായിയായി പ്രത്യേക മൊബൈൽ ആപ്പും

തിരുവനന്തപുരം: അറുപത്തിയഞ്ചാമത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇനി കലോത്സവ വിവരങ്ങൾ…

1 day ago

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 30ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്കും കലാപ്രതിഭകൾക്കും മാറ്റുരയ്ക്കാൻ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 30 തിങ്കളാഴ്ച തുടക്കമാകും.…

1 day ago