കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനഞ്ചാമത് വാർഷികോത്സവം സംഘടിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം നിർവ്വഹിച്ച വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് ഓക്സ്ഫോർഡ് കിഡ്സ് മോണ്ടിസോറിയിൽ നിന്നും എം3 പൂർത്തിയാക്കിയ കുട്ടികൾക്കുളള ഗ്രാഡ്യുവേഷൻ സെറിമണിയും, എം റ്റി റ്റി ഡി കോഴ്സിൽ റാങ്കും, ഉന്നതവിജയവും കരസ്ഥമാക്കിയവർക്കുളള അവാർഡുകളും ഈ അക്കാദമിക വർഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ പ്രൊഫസ്സർ എൻ കെ സത്യപാലൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഓക്സ്ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ സനൽ ടി എസ്, മനാറുൽ ഹുദാ ട്രസ്റ്റ് പി ആർ ഒ പ്രവീൺ സി കെ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എം എച്ച് ട്രസ്റ്റ് ട്രാൻസ് പോർട്ട് കോർഡിനേറ്റർ അനീഷ്പിളള,
എസ് എൻ കോളേജ് അധ്യാപിക ഡോ : ശ്രീക്കുട്ടി, അഡ്വ : ദീപ്തി എ. ഓക്സ്ഫോർഡ് കിഡ്സ് പ്രിൻസിപ്പൽ മീനാമോഹൻ, അധ്യാപികമാരായ ഫാത്തിമ ബി എസ്, രമ്യ ആർ യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ നൃത്തരൂപങ്ങൾ ഉൾപ്പെടെയുളള കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.