Category: SUNDAY SPECIAL
Sunday Features
-

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത നിലവാരത്തിലും മുന്നിൽ നിൽക്കുന്ന കേരളം കുടുംബബന്ധങ്ങളുടെ കാര്യത്തിൽ ഇന്ന് വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ഒരുകാലത്ത് കൂട്ടുകുടുംബങ്ങളും പരസ്പര ആശ്രയത്വവും നിറഞ്ഞിരുന്ന സമൂഹം ഇന്ന് ന്യൂക്ലിയർ കുടുംബങ്ങളിലേക്കും വ്യക്തികേന്ദ്രീകൃത ജീവിതത്തിലേക്കും മാറുകയാണ്. ഈ മാറ്റങ്ങൾ കുടുംബങ്ങളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു? യഥാർത്ഥ ചിത്രം എന്താണ്? സാമൂഹിക വിദഗ്ധർ, മനശാസ്ത്രജ്ഞർ, കുടുംബ കൗൺസിലർമാർ, നിയമവിദഗ്ധർ എന്നിവരുടെ പൊതുവായ നിരീക്ഷണങ്ങളും…
-

തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒരു ദിവസം കൊണ്ട് ദർശനം നടത്തി മടങ്ങാൻ കഴിയുന്ന പ്രധാന ക്ഷേത്രങ്ങൾ
തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒരു ദിവസം കൊണ്ട് ദർശനം നടത്തി മടങ്ങാൻ കഴിയുന്ന പ്രധാന ക്ഷേത്രങ്ങൾ ഇവയാണ്. രാവിലെ നേരത്തെ ആരംഭിച്ചാൽ മിക്ക ക്ഷേത്രങ്ങളും സന്ദർശിക്കാൻ സാധിക്കും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം https://maps.app.goo.gl/S39Z7dAmcfw6vkge6 ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നും തിരുവനന്തപുരത്തിന്റെ ആത്മീയ ഹൃദയവുമാണ്. അനന്തശയന ഭാവത്തിൽ വിരാജിക്കുന്ന ശ്രീ മഹാവിഷ്ണുവിനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ദ്രാവിഡ ശൈലിയിലുള്ള അതിമനോഹരമായ വാസ്തുവിദ്യ, സമ്പന്നമായ ചരിത്രപാരമ്പര്യം, ഭൂഗർഭ അറകളിൽ കണ്ടെത്തിയ അമൂല്യമായ ക്ഷേത്രനിധികൾ…
-

ഇത് വേരുകളുടെ കഥ; റസീന കടേങ്ങല്‍
ഇത് വേരുകളുടെ കഥകെട്ടുപിണഞ്ഞു കിടക്കുന്നവയുംപിണങ്ങി പിരിഞ്ഞുപോയതുമായ….ചില വേരുകളുടെ കഥ…. ഹൃദയത്തിന്റെ ആഴങ്ങളിൽപ്രണയം തേടി വഴിതെറ്റിയഒരു തായ് വേരിൽതുടങ്ങി……നിസ്സഹായതയിൽവെന്തുരുകിയ ചിലപെൺവേരുക ളുടെകഥ….. നെറ്റിയിലെ സിന്ദൂരംമാഞ്ഞുപോവാതിരിക്കാൻമഴയും ആകാശവുംഉപേക്ഷിച്ച ഒരു വിരഹത്തിന്റെകഥ….. ഒരു തിരിഞ്ഞു നോട്ടത്തിൽഅലിയാൻ കൊതിച്ചഅവളുടെ പ്രണയവേരുകളുടെ കഥ പൊക്കിൾ കൊടിയിൽനിന്നും പൊട്ടി മുളച്ചഅമ്മ വേരുകളുടെ കഥ നിന്നിടത്തും പോയിടത്തുംആഴ്നിറങ്ങാൻ മണ്ണിടംഇല്ലാതെ വന്നപ്പോൾഒരു വേരിന് അറ്റത്തുഉയിര് കെട്ടി വച്ചആത്മക്കളുടെ കഥ ചേർത്ത് പിടിച്ചാത്മാവിൽഒരു ചുടു ചുംബനംആരും കാണാതെകടം വാങ്ങേണ്ടിവന്ന ഒരു അന്തപുരന്തിന്റെരഹസ്യ വേരുകളുടെഇന്നിന്റെ കഥ.. പുലരി വന്നപ്പോൾഇരുട്ടിലൊളിച്ചമുഖം മൂടിയിട്ടസദാചാര വേരുകളുടെആരും…
-

പണ്ട് ഉണ്ടായിരുന്നതും ഇപ്പോൾ മരിച്ചു പോയതുമായ ദൈവങ്ങൾ
യഹോവ ബൈബിളിലെ ദൈവമല്ല; ഗ്രീക്കുകാരുടെ ജൂപീറ്റർ, ഗോമാതാവിന്റെ ഉദയം ഈജിപ്തിൽ: തെളിവുകളുമായി അയർലൻഡ് മലയാളി വേഷം മാറിയ ദൈവങ്ങളുടെ ചരിത്രവുമായി ടോമി സെബാസ്റ്റ്യൻ ലിറ്റ്മസിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് വയലാർ എഴുതിയത് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. കേവലം പാട്ടിനപ്പുറം അക്ഷരാർത്ഥത്തിൽ ഇത് ശരിയാണെന്ന തെളിവുകൾ ലഭിച്ചാൽ വിശ്വസിക്കുന്ന എത്ര മലയാളികൾ ഉണ്ടാകും. വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവത്തെ ഉണ്ടാക്കിയത് മനുഷ്യരാണെന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി സമർഥിക്കുകയാണ് സ്വാതന്ത്ര ചിന്തകനും അയർലൻഡ് മലയാളിയുമായ ടോമി…
-
ആരാണ് സ്തുതിപാഠകർ?
സ്തുതിപാഠകരില്ലാതെ പ്രതികൂലികൾ ചൂഴവേ ഗതികെട്ടുഴലുമ്പോഴേമതിയിൽ ത്തെളിയൂ സ്വയം. തിരുവായ്ക്ക് എതിർ വായില്ല എന്ന് സദാ ഓർത്തുകൊണ്ട്, അങ്ങനെതന്നെ സർ, ആട്ടെ സർ, സാറു പറയുന്നതാണു ശരി, മറ്റാർക്കും കാര്യങ്ങളുടെ കിടപ്പു പിടികിട്ടീട്ടില്ല, എന്നൊക്കെ ഇടതടവില്ലാതെ മൊഴിഞ്ഞുകൊണ്ടിരിക്കുന്നവരാണ് സ്തുതിപാഠകർ; പണ്ടത്തെ രീതിയിലാണെങ്കിൽ ‘ജയ ജയ നാഗകേതനാ’ എന്നു പാടുന്നവർ; ഇന്നത്തെ മട്ടിലാണെങ്കിൽ “ഗോപാലകൃഷ്ണാ! നേതാവേ! ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലേ“- വിളിക്കാർ. ഇക്കൂട്ടർ നല്ല മനസ്സുറപ്പില്ലാത്തവരെ കടപുഴക്കിക്കളയും. അവർ വർണിക്കും മട്ടിലുള്ള ധീരശൂരപരാക്രമിയാണ് താൻ എന്ന് അത്തരം…
You May Have Missed



















