രാഹുൽഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

സംസ്ഥാന പ്രസിഡന്റ് മണക്കാട് സീനത്ത് ഹസ്സൻ്റെ അധ്യക്ഷതയിൽ ഇരുപത്തിയാറാം തീയതി രാവിലെ10.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഫോറത്തിന്റെ വിശദീകരണം ഫോറം ചെയർമാൻ അനന്തപുരിമണികണ്ഠൻ നിർവഹിക്കും.

ഡിസിസി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ കിറ്റ് വിതരണം മുൻ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാറും, കുട്ടികൾക്കുള്ള പുരസ്കാര വിതരണം മുൻ എംഎൽഎയും, ദേശീയ ബാലതരംഗത്തിന്റെ ചെയർമാനുമായ അഡ്വക്കേറ്റ് ശരത് ചന്ദ്ര പ്രസാദും, സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവ് മുൻ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയും, മുതിർന്ന പൗരന്മാരെ ആദരിക്കൽ കെപിസിസി സെക്രട്ടറി.ബി. ആർ. എം.ഷബീറും, മഹിളകൾക്കുള്ള സമ്മാനദാനം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രി. വി. നായരും, നിർധനർക്കുള്ള ചികിത്സാ സഹായ വിതരണം കെപിസിസി സമിതി അംഗംഡോ. ആരിഫയും, കലാസാംസ്കാരിക രംഗത്തുള്ളവർക്കുള്ള പുരസ്കാര വിതരണം, മാധ്യമപ്രവർത്തകനും, അഭിനേതാവും, ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഡി. റ്റി. രാഗിഷ് രാജയും നിർവഹിക്കും.

ചടങ്ങിൽ രാഹുൽ ഗാന്ധി ഫോറം ജില്ലാ പ്രസിഡന്റ് പൂന്തുറ മാഹിൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സുബോധൻ, കൊയ്ത്തൂർക്കോണം സുന്ദരൻ, കെപിസിസി സെക്രട്ടറി രമണി. പി നായർ രാഹുൽഈശ്വർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഉള്ളവർ സംസാരിക്കും.

error: Content is protected !!