തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയിടുന്ന ഭക്തർക്ക് വിടെക് മുവീസ് പൊങ്കാല കിറ്റുകൾ സൗജന്യമായി നൽകി. മാങ്കുഴിയിൽ സംഘടിപ്പിച്ച ചടങ്ങ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി രാജേഷ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര, സീരിയൽ നടനും നിർമാതാവുമായ ഡോ. ഷാജു പൊങ്കാല കിറ്റുകളുടെ വിതരണം നിർവഹിച്ചു.100 പേർ കിറ്റുകൾ ഏറ്റുവാങ്ങി. വിടെക് മുവീസ് ഡയറക്ടർ വി. ജി റോയ് അധ്യക്ഷനായിരുന്നു. പെരിങ്ങമ്മല അജി , ശശി സിതാര, പി.ജി സുധീർ, വാമനപുരം മണി,മാത്യു തോമസ്, കോമളവല്ലി, ശരത് മാങ്കുഴി, ശരത് കുമാർ തുടങ്ങിയവർ സംസാരിച്ചു.