ചരിത്രം സൃഷ്ടിച്ച്‌ സംരംഭക വര്‍ഷം പദ്ധതി; ഒരു ലക്ഷം സംരംഭങ്ങള്‍, 6282 കോടി രൂപയുടെ നിക്ഷേപം

8 മാസം കൊണ്ട്‌ ലക്ഷ്യം നേടി ചരിത്രം സൃഷ്ടിച്ച്‌ സംരംഭക വര്‍ഷം പദ്ധതി; ഒരു ലക്ഷം സംരംഭങ്ങശ, 6282 കോടി രൂപയുടെ നിക്ഷേപം, 2,20,500 തൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ കേരള ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല്‌ തീരത്തുകൊണ്ട്‌ കേവലം 8 മാസം കൊണ്ട്‌ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച്‌ സംരംഭക വര്‍ഷം പദ്ധതി നേട്ടം കൈവരിച്ച. 101,353 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ച. പദ്ധതിയിലൂടെ കേരളത്തിലേക്ക്‌ 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക്‌ ഈ ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.

ഈ കാലയളവിനുള്ളില്‍ മലപ്പുറം, എറണാകുളം ജില്ലകളില്‍ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. കൊല്ലം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഒന്‍പതിനായിരത്തിലധികവും കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളില്‍ എട്ടായിരത്തിലധികവും കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഏഴായിരത്തിലധികവും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്‌. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇരുപതിനായിരത്തിലധികമാളുകള്‍ക്കും ആലപ്പുഴ, കൊല്ലം, പാലക്കാട്‌; കോഴിക്കോട്‌, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം തന്നെ പതിനയ്യായിരത്തിലധികം ആളുകള്‍ക്കും തൊഴില്‍ നല്‍കാൻ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്‌, ഇടുക്കി, കാസർഗോഡ്‌ ജില്ലകളിലായി പതിനെട്ടായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. വ്യാവസായിക സാഹചര്യം മാനദണ്ഡമാക്കി ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കേണ്ട സംരംഭങ്ങളുടെ ടാർഗറ്റ്‌ നല്‍കിയിരുന്നു. ഇങ്ങനെ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്‌ വയനാട്‌ ജില്ലയാണ്‌ എന്നത്‌ എല്ലാ ജില്ലകളിലും നിക്ഷേപം സാധ്യമാണ്‌ എന്നതിന്‌ തെളിവാണ്‌. കേരളത്തിലെ 70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇങ്ങനെ നിശ്ചയിക്കകെട്ടിട്ടുള്ള ലക്ഷ്യത്തിന്റെ 100% കൈവരിച്ചിട്ടുണ്ട്‌.

വിവിധ മേഖലകളായി തിരിച്ചുള്ള കണക്കുകളെടുത്താലും സംരംഭക വർഷം കേരളത്തിന്‌ വലിയ നേട്ടമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയില്‍ 17958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58038 പേർക്ക്‌ ഈ യൂണിറ്റുകളിലൂടെ തൊഴില്‍ ലഭിച്ച. ഗാര്‍മെന്റ്സ്‌ ആന്റ്‌ ടെക്സ്റ്റൈല്‍ മേഖലയില്‍ 11672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23874 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്‌ മേഖലയില്‍ 4352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സര്‍വ്വീസ്‌ മേഖലയിൽ 7810 സംരംഭങ്ങളാണ്‌ രജിസ്റ്റര്‍ ചെയ്തത്‌. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയില്‍ 31676 സംരംഭങ്ങളും 1817 കോടിയുടെ നിക്ഷേപവും 58038 തൊഴിലുമാണ്‌ സൃഷ്ടിക്കചെട്ടത്‌. ഇതിന്‌ പുറമെ ബയോ ടെക്നോളജി, കെമിക്കല്‍ മേഖല തുടങ്ങി ഇതര മേഖലകളിലായി 26,679 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്‌. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നുണ്ട്‌. ഇതിലൂടെ വനിതാ സംരംഭകർ നേതൃത്വം നല്‍കുന്നു 25,000ത്തിലധികം സംരംഭങ്ങൾ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌.

2022 മാർച്ച്‌ 30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധാതി അതിവിപുലമായ ആസൂത്രണത്തിലൂടെ വിജയതീരമണിഞ്ഞിരിക്കുന്നത്‌. നിരവധി തവണ മ്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തൊഴിലാളി സംഘടനകളുമായും ഫിക്കി, കോൺഫെഡറേഷൻ ഓഫ്‌ ഇന്റസ്ട്രീസ്‌, സ്മോൾ സ്ടെയില്‍ ഇന്റസ്ട്രീസ്‌ അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകടുമായും യോഗങ്ങൾ വിളിച്ചചേര്‍ത്തു. പദ്ധതിയുടെ വിജയത്തിനായി ചാര്‍ട്ടേഡ്‌ അക്കയണ്ടന്ദുമാരുടെയും എച്ച്‌ ആര്‍ മാനേജരമാരുടെയും സംഘടനകളമായും പ്രതിനിധികളുമായും യോഗം ചേരുകയും ഹെല്പ് ഡെസ്ക്കുകള്‍ ആരംഭിക്കാമെന്ന നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. പദ്ധതിക്ക്‌ മുന്നോടിയായി വയവസായ വകുകിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്‌ കോഴിക്കോട്‌ ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇന്‍സ്റ്റിറ്റ്യൂട്ടിലും മൂന്ന്‌ ദിവസത്തെ പരിശീലനം നല്‍കി.

ആദ്യഘട്ടത്തില്‍ എല്ലാ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക്‌ നേരിട്ട്‌ പദ്ധതിയെക്കുറിച്ച്‌ വിവരങ്ങളെത്തിക്കാൻ ശിൽപശാലകളിലുടെ സാധിച്ചു. ഇതിന്‌ ശേഷം രണ്ടാം ഘട്ടമായി സംസ്ഥാനത്തുടനീളം ലൈസന്‍സ്‌/ലോൺ/സബ്സിഡി മേളകശ സംഘടിച്ചു. ബാങ്കുകളും പദ്ധതിക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ച. നാല്‍ ശതമാനം മാത്രം പലിശയ്ക്ക്‌ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയും സംരംഭക വര്‍ഷം പദ്ധതിക്കായി പ്രഖ്യാപിച്ച നടഷിലാക്കി. പുതിയ സംരംഭകരക്ക്‌ കെ സ്വിഫ്റ്റ്‌ സമ്പ്രദായത്തിലൂടെ ലൈസന്‍സ്‌ ലഭ്യമാക്കാന്‍ സാധിച്ചത്‌ സംഭംഭകര്‍ക്കും പദ്ധതിക്കും അനുകൂല ഘടകമായി.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൌഹൃദ സമീപനം കൂടുതല്‍ നിക്ഷേപകര്‍ക്ക്‌ സംരംഭങ്ങൾ ആരംഭിക്കാന്‍ പ്രചോദനമായി. ഇവര്‍ക്ക്‌ സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്ക്‌/എം.ബി.എ യോഗ്യതയുള്ള ഇന്റേണുകളെ നിയമിച്ചു.

ഇങ്ങനെ നിയമിക്കപ്പെട്ട 1153 ഇന്റേണുകള്‍, സംരംഭകര്‍ക്ക്‌ പൊതുബോധവല്‍ക്കരണം നൽകാനും വൺ ടു വൺ മിറ്റിങ്ങുകളിലൂടെ സംരംഭകരെ സഫായിക്കാനും കെ-സിഫ്റ്റ്‌ പോർട്ടൽ വഴി വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ക്കുള്ള അപേക്ഷകൾ തയ്യാറാക്കുന്നതിനും, ലൈസന്‍ൻസ്‌/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഫായിച്ച. 1153 ഇന്റേണുകള്‍ക്ക്‌ പുറമെ താലുക്ക്‌ ഫെസിലിറ്റേഷന്‍ സെന്റുറുകളിലേക്ക്‌ 59 പേരെ റിക്രൂട്ട്‌ ചെയ്തു. ഇന്റേണുകള്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കുകയും ടാര്‍ഗറ്റ്‌ നിശ്ചയിക്കുകയും ചെയ്തു. ഇതിനോടകം തന്നെ എല്ലാ പഞ്ചായത്തുകളിലും ഹെല്‍പ്‌ ഡെസ്ക്കുകളും സ്ഥാപിച്ചകൊണ്ട്‌ സംരംഭക വര്‍ഷം പദ്ധതി മുന്നോട്ടേക്ക്‌ കുതിച്ചു തുടങ്ങി ആദ്യ നാല്‌ മാസത്തിനുള്ളിൽ തന്നെ അൻപതിനായിരം സംരംഭങ്ങൾ ആരംഭിക്കാന്‍ സാധിച്ചത്‌ കേരളത്തിൽ സംരംഭങ്ങളാരംഭിക്കാമെന്ന്‌ മറ്റുള്ളവര്‍ക്കും തോന്നാന്‍ സഹായകമായി.

ഒരു വര്‍ഷം പതിനായിരം സംരംഭങ്ങൾ ഉണ്ടാകുന്ന നാട്ടിൽ മനസുവച്ചാൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ സംരംഭക വർഷം പദ്ധതി. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പദ്ധതികള്‍ ആരംഭിക്കാൻ സാധിക്കുമോ എന്ന്‌ സംശയിച്ചവരും വളരെ പെട്ടെന്നു തന്നെ ഇത്‌ സാധ്യമാണെന്ന്‌ മനസിലാക്കി പ്രവര്‍ത്തിച്ചു. ഇനിയുള്ള നാലു മാസങ്ങൾ കൊണ്ട്‌ പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക്‌ താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനാണ്‌ സരക്കാര്‍ ശ്രമിക്കുന്നത്‌. സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ സംഗമം സംഘടിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്‌.

2 ലക്ഷത്തിലധികം ആളുകൾക്ക്‌ തൊഴിൽ നൽകി, ആറായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തിക്കൊണ്ട്‌ സംരംഭക വർഷം ഇനിയും മുന്നോട്ടേക്ക്‌ തന്നെ പോകും. ദൈവത്തിന്റെ സ്വന്തം നാട്‌ ഇനി നിക്ഷേപകരുടെയും സ്വന്തം നാടാണ്‌. കേവലം 8 മാസം കൊണ്ട്‌ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാൻ സാധിച്ചെങ്കിൽ അവശേഷിക്കുന്ന 120 ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു കൊണ്ടായിരിക്കും സംരംഭക വർഷം അവസാനിക്കുക.

error: Content is protected !!