തിരു: കൂടൽ മാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽ നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃത രീതികളിലൂടെ തെരഞ്ഞെടുത്ത നിയമനമാണിത്.
തന്ത്രിമാരെടുത്ത നിലപട് മതേതര കേരളത്തിന്റെ പുരോഗമന നിലപാടുകൾക്കെതിരാണ്. മനുവാദികൾക്ക് പ്രോത്സാഹനമേകുന്ന ഇത്തരം നിലപാടുകൾ കേരളത്തിന്റെ സാംസ്ക്കാരിക ബോധത്തിനെതിരാണ്. ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ തൊഴിലിൽ നിന്ന് മാറ്റിനിർത്തുന്നത് ഏത് അവസ്ഥയിലും തെറ്റാണ് – മന്ത്രി ഒ ആർ കേളു വ്യക്തമാക്കി.