പൂജപ്പുര-ജഗതി റോഡിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

വെള്ളറടഫാസ്റ്റ് ബസ് ജഗതി പാലം കഴിഞ്ഞ് പൂജപ്പുര എത്തുന്നതിനു മുൻപാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി വന്ന ബസിൽ പൂജപ്പുരയിൽ നിന്നും ജഗതയിലേക്ക് അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് വലതുവശത്തേക്ക് പാഞ്ഞുകയറി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാർ യാത്രക്കാരായ 2പേർക്കാണ് പരിക്ക് പറ്റിയത്. ഇവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരിക്കുണ്ട്.

error: Content is protected !!