കാർഷിക കോളേജിൽ ഷി ലീഡ്സ് എക്സ്പോ-2025 ഏപ്രിൽ 26ന്

വെളളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി *ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഷി ലീഡ്സ് എക്സ്പോ-2025* കോളേജിലെ മണ്ഡപത്തിൽ വച്ച് സംഘടിപ്പിക്കുന്നു.

സ്ത്രീ ശക്തികരണത്തിന് സഹായകരമാകുന്ന സ്വയം സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ‘ഷീ ലീഡ്സ്’  എക്സ്പോയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വയം സഹായ സംഘങ്ങളുടെ പങ്കാളിത്തം, സംരംഭങ്ങളുടെ പരിചയപ്പെടൽ, ചക്കചായ, കൂൺ കോഫി, ബിരിയാണി, കപ്പ, ചെറുധാന്യ വിഭവങ്ങൾ എന്നിങ്ങനെയുള്ള മൂല്യ വർദ്ധിത-ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും, കലാപരിപാടികൾ  എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഷീ ലീഡ്സ്’ എക്സ്പോ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച നല്കുന്നതിനോടൊപ്പം സ്ത്രീ ശക്തികരണത്തിന് സഹായകരമാകുന്ന സംരംഭക സാധ്യതകൾ മനസ്സിലാക്കുന്നതിനും സഹായിക്കും.

error: Content is protected !!