കഴക്കൂട്ടം: തീരദേശ വികസനത്തിൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മരിയൻ എൻജിനീയറിങ് കോളേജിൽ ആരംഭിച്ച സെൻറർ ഫോർ കോസ്റ്റൽ എൻജിനീയറിങ്ങ് ആൻറ്റ് മാനേജ്മെന്റിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് റവ: ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷനായിരുന്നു. മരിയൻ എൻജിനീയറിങ് കോളേജ് മാനേജർ റവ: ഡോ. എ. ആർ. ജോൺ, ഫാ. ജിം കാർവിൻ റോച്ച്, ഡോ. എ. സാംസൺ, ഡോ. അബ്ദുൽ നിസാർ എം., ഡോ. ബേബി പോൾ കെ, അഭിജിത്ത് ആർ പി എന്നിവർ സന്നിഹിതരായിരുന്നു.
തീരദേശ സംരക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്ന ഈ സമയത്ത്, പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിൽ താമസിക്കുന്ന സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗം കണക്കിലെടുക്കുമ്പോൾ, മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ പുതിയ സംരംഭത്തിന് മന്ത്രി അഭിനന്ദനം അറിയിച്ചു.
