തലസ്ഥാനത്ത്
1000 ഗായകർ ഒരുമിച്ചു 
ദേശഭക്തി  ഗാനം പാടും:
സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് തലസ്ഥാനത്ത് ആയിരം ഗായകർ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കും. തലസ്ഥാനം ദേശത്തിനായി പാടുന്നു എന്ന തലക്കെട്ടിൽ  വിവിധ സംഗീത കൂട്ടായ്മകളുടെ സഹകരണ ത്തിലാണ് പരിപാടി.പരിപാടിയുടെ
സ്വാഗതസംഘം രൂപീകരണ യോഗം തിരുവനന്തപുരം നഗരസഭഡെപ്യൂട്ടി മേയർ  പി.കെ രാജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനായി ഡോ. ബി. വേണുഗോപാലൻ നായരെ തിരഞ്ഞെടുത്തു. ജനറൽ കൺവീനർ, വൈസ് ചെയർമാൻമാർ, പ്രോഗ്രാം കൺവീനർമാർ തുടങ്ങി 101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

error: Content is protected !!