
തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ
ധീരജ് ജി. എൻ ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ ദി ഗ്രാൻഡ് ക്രോണിക്കിൾ ഓഫ് ഇന്ത്യൻ സിവിലൈസേഷൻ എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല മുൻ പിവിസി ഡോ. ജെ. പ്രഭാഷ് പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. അച്യുത്ശങ്കർ എസ്. ന് നൽകി പ്രകാശനം നിർവഹിച്ചു.ഫിഷറീസ് വകുപ്പ് സെക്രട്ടറി ബി. അബ്ദുൽ നാസർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
18 വയസ്സുകാരനായ ധീരജ് ഗോപിനാഥൻ നിമേഷ് ഇന്ത്യൻ ചരിത്രത്തെ പുതിയ കാഴ്ചപ്പാടിൽ വിവരിക്കുകയാണ് ആദ്യം പുസ്തകത്തിലൂടെ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഈ പുസ്തകം ചരിത്രം, ഭരണം, രാഷ്ട്രീയചിന്ത തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കി എഴുതിയതാണ്.
ചടങ്ങിൽ ഡോ. ജെ.ആർ. ജിനേഷ് ശേഖർ, ഡോ. കോശി എം ജോർജ്ജ്, എസ്. ജ്യോതിസ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
