
വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12ന് തിരുവനന്തപുരം ശ്രീ വരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ ഒൻപതു മണി മുതൽ നടക്കുന്ന സുവർണ്ണ ജൂബിലി സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 3 ന് ആരംഭിക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ സ്വാഗതസംഘം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം ,സ്വരം ,നിരവൽ അനുവദനീയമല്ല.
അപേക്ഷയോടൊപ്പം ഒരു ഫോട്ടോയും അയക്കണം.
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്. 2025 ആഗസ്റ്റ് 1-ന് പത്തു വയസ്സ് തികഞ്ഞ അപേക്ഷകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.
അംഗീകൃത അവതരണ വിഭാഗങ്ങൾ താഴെ കൊടുക്കുന്നു:-
വായ്പ്പാട്ട് – വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ).
-പങ്കെടുക്കുന്നവർ നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകേണ്ടതാണ്. ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് ,ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്. ഓൺലൈൻ രജിസ്ട്രേഷനായി അപേക്ഷിക്കേണ്ട ഇ മെയിൽ വിലാസം chembaisangeetholsavam2025.tvm@gmail.com / chembaisangeetholsav@gmail.com
പങ്കെടുക്കാൻ അർഹത നേടുന്നവർക്ക് ക്ഷണപത്രിക അയച്ച് നൽകും. രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 2025 ഓഗസ്റ്റ് 25 വൈകിട്ട് 5 മണി.
