ശ്രീ യു കേശവൻ നാടാർ സർ അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാല്പതാം വാർഷികവും നടത്തി

അഞ്ചാമട സ്കൂളിലെ മുൻ അധ്യാപകനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. യു കേശവൻ നാടാർ സാറിൻറെ ഇരുപത്തി രണ്ടാം അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാല്പതാം വാർഷികവും 2025 ആഗസ്റ്റ് മാസം 3-ാo തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ വട്ടിയൂർക്കാവ് എം എൽ എ അഡ്വ. വി കെ പ്രശാന്ത് ഉത്‌ഘാടനം ചെയ്തു.

ഭാരത് പ്രസ് മുൻ ജീവനക്കാരും കല സാഹിത്യ രംഗത്തെ വിവിധ വ്യക്തികളും ചേർന്ന് തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്തു. മുൻ ജീവനക്കാരെ ആദരിക്കുകയും ഉയർന്ന വിജയം നേടിയ SSLC ,+2 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കേരള പ്രിൻ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ശ്രീ വൈ വിജയൻ, കേരള സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ ശ്രീജിത്ത് ഹരികുമാർ, INVVC സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പാളയം അശോക്, ഗവൺമെൻറ് പ്രസുകളുടെ മുൻ സൂപ്രണ്ട് ശ്രീ മാത്യു വി ജോൺ, കൊടുങ്ങാനൂർ വാർഡ് കൗൺസിലർ എസ് പത്മ, ജ്യോതിഷ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ ശ്രീ ദേവപ്രസാദ് ജോൺ, മുൻ ഡെപ്യൂട്ടി മേയർ ശ്രീ ഹാപ്പി കുമാർ, സീനിയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ശ്രീ പി ആർ ചന്ദ്രമോഹനൻ, DKTF സംസ്ഥാന സെക്രട്ടറി ശ്രീ A മധു കുമാർ, വിളപ്പിൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീ L വിജയരാജ്, മുൻ പഞ്ചായത്ത് മെമ്പർ ശ്രീ V സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ ശ്രീ. വട്ടിയൂർക്കാവ് സദാനന്ദന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിനു സംഘാടക സമിതി കൺവീനർ ശ്രീ. ഇ കെ ബാബു സ്വാഗതവും ശ്രീ. കെ വർഗീസ് കൃതജ്ഞതയും അർപ്പിച്ചു

error: Content is protected !!