അനന്തപുരിയെ വൃന്ദാവനമാക്കി മായ സുബ്രമണിയുടെ പുല്ലാങ്കുഴല്‍ അരങ്ങേറ്റം

ഇന്ന് (03-08-2025) വൈകുന്നേരം തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഹാളില്‍ അരങ്ങേറിയ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മായ സുബ്രമണിയുടെ പുല്ലാങ്കുഴല്‍ കച്ചേരി (അരങ്ങേറ്റം) അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ കണ്ണന്റെ വൃന്ദാവനമാക്കി.

പ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ ജയന്തിന്റെ കീഴില്‍ ഓണ്‍ലൈനായാണ്‌ മായ പുല്ലാങ്കുഴല്‍ അഭ്യസിച്ചത്‌. തന്റെ മുത്തച്ഛനും കുടുംബവും തിരുവനന്തപുരത്തായത് കൊണ്ടാണ് മായ ഇവിടെ തന്നെ അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ചത്. അരങ്ങേറ്റത്തിന്റെ ഉദ്ഘാടന കര്‍മ്മം പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഭാരതീയ വിദ്യാഭവന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വെങ്കിടാചലം, ശ്രീ നീലകണ്ഠന്‍ ശിവന്‍ സംഗീത സഭ മാനേജിംഗ് ട്രസ്റ്റി സി വി കൃഷ്ണമൂര്‍ത്തി, പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും ഭാരതത്തിന്റെ ഗുരുശ്രേഷ്ട അവാര്‍ഡ് ജേതാവുമായ പാര്‍വതിപുരം പദ്മനാഭ അയ്യര്‍, ബേക്കല്‍ ഗുരുകുലം ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍, ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്‌ മാനേജിംഗ് ട്രസ്റ്റി വൈക്കം വേണുഗോപാല്‍, പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ജെ എ ജയന്ത് എന്നിവര്‍ സംബന്ധിച്ചു.

മായ സുബ്രമണിയോടൊപ്പം പക്കമേളത്തില്‍ അർജുൻ ഗണേഷ് മൃദംഗവും, വയലിനില്‍ അനന്ത കൃഷ്ണനും, മുഖർ ശംഖില്‍ പയ്യന്നൂർ ഗോവിന്ദ പ്രസാദും ചേര്‍ന്നു.

മായ സുബ്രമണി അച്ഛന്‍ ശ്രീറാം, അമ്മ രമ്യ, അനുജന്‍ വരുണ്‍ സുബ്രമണി എന്നിവരോടൊപ്പം അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് താമസം.

error: Content is protected !!