കൊട്ടാരക്കര പനവേലിയിൽ രാവിലെ നടന്ന അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി എന്നിവർ മരിച്ചു

ജീവിതം പോറ്റാൻ രാവിലെ ബസ് കാത്ത് നിന്നവർ.  എല്ലാം പോയത് നിമിഷ നേരം കൊണ്ടാണ്.

ഇരുവരും ജോലിക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട പിക്കപ്പ് ഇവരുടെ നേർക്ക് പാഞ്ഞുകയറി ഇരുവരുടെയും ജീവൻ നഷ്ടമായത്. ബേക്കറി ജീവനക്കാരിയായ ശ്രീക്കുട്ടിയും കൊട്ടിയം ഹോളിക്രോസിലെ നേഴ്സ് ആയ സോണിയയും പതിവുപോലെ രാവിലെ ജോലിക്കായി ഇറങ്ങിയതാണ്.ഇരുവരും ബസ് കാത്തു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന്  ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ വിജയന്‍ എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

മരിച്ച സോണിയ പനവേലി സ്വദേശിനിയാണ്. വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടശേഷം വാന്‍ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ ഇടിച്ചതിനുശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാന്‍ ഓട്ടോയിലിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

error: Content is protected !!