
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു: പ്രാഥമിക സാധ്യതാപഠനം നടത്തി കഴിഞ്ഞു! കൊച്ചിയുടെ ജലവഴികളിലൂടെ ബന്ധിപ്പിക്കാവുന്ന 9 റൂട്ടുകൾ കൂടി കണ്ടെത്തി, വിമാനത്താവള റൂട്ട് അവയിൽ പ്രധാനം. പനമ്പിള്ളി നഗറിലെ KMA ഹാളിൽ നടന്ന ‘കൊച്ചിയുടെ ഭാവി ഗതാഗതം’ ചർച്ചയിലാണ് ഈ വിവരം പങ്കുവെച്ചത്.
