എം.ബി.എ സീറ്റ് ഒഴിവ്

തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 20ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദമാണ് യോഗ്യത, പ്രവേശന പരീക്ഷ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10 മണിക്ക് നെയ്യാര്‍ഡാമിലെ കിക്മ കോളേജ് ക്യാമ്പസില്‍ എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9496366741, 8547618290

error: Content is protected !!