
അപകടത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊയ്ത്തൂർക്കോണം ജാസ് ലാൻ്റിൽ കൊയ്ത്തൂർക്കോണം എം അബ്ബാസ് വിടവാങ്ങി. കൊയ്ത്തൂർക്കോണം റസിഡൻ്റ്സ് അസോസിയേഷൻ്റെ മുൻ ഭാരവാഹിയും നിലവിൽ എക്സി. കമ്മിറ്റി അംഗവും ആയിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് പോത്തൻകോട് മണ്ഡലം പ്രസിഡന്റ് , വെള്ളൂർ ജമാഅത്ത് പ്രസിഡൻ്റ്, യുവജന സംഘം ഗ്രന്ഥശാല എക്സി.അംഗം, ബി.പി.എം സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
