
എന്‍ എസ് എസ് കോഡിനേറ്ററും നെടുമങ്ങാട് ഗവ. കോളേജ് പ്രൊഫസറുമായിരുന്നു കൊട്ടാരക്കര അമ്പലംകുന്ന് നെട്ടയം റഹുമത്ത് നിവാസില്‍ ഡോ. ആര് എന്‍ അന്‍സര്‍ (47). കൊല്ലം ടൌന്‍ ഹാളില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
NSS ന് പുതിയ ദിശാബോധം നൽകുകയും, സാമൂഹ്യപ്രതിബദ്ധതയോടെ കർമ്മനിരതനും, കഠിനാദ്ധ്വാനിയും ആയിരുന്ന പ്രിയപ്പെട്ട അൻസാറിന് അശ്രുപുഷ്പങ്ങള്‍ എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു അനുശോചിച്ചു.
