
പ്രസിദ്ധീകരണത്തിന്
കേരളാ പ്രദേശ് എക്‌സ് സര്‍വ്വീസ്‌മെന്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ ‘സൈനിക വീക്ഷണം’ ത്രൈമാസികയുടെ മൂന്നാം ലക്കത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.മുരളീധരന്‍, സംസ്ഥാന ചെയര്‍മാന്‍ ലഫ്.കേണല്‍ എസ്.ആര്‍. ഭുവനേന്ദ്രന്‍ നായരില്‍ നിന്നും പ്രഥമ പതിപ്പ് സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. മൂന്ന് മാസത്തിലൊരിക്കലാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്. വിമുക്തഭടന്മാരെ സംബന്ധിക്കുന്ന നിരവധിയായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ മാസിക വിമുക്തഭടന്മാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ശ്രീ.കെ.മുരളീധരന്‍ പ്രസ്താവിച്ചു.
സംസ്ഥാന കണ്‍വീനര്‍ ഷാജി പ്ലാന്തോട്ടം, സെക്രട്ടറി എ.എസ് മോഹന്‍രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
