ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്13 ഒക്ടോബർ ‌2025


ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു
കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ  ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ  സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് സമ്പൂർണ കംപ്യൂട്ടർവൽക്കരണം നടപ്പാക്കിയത്. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള 4,83,376 രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്.
എംഎൽഎ ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ഉൾപ്പെടെ  6 കോടി രൂപ വിനിയോഗിച്ച് പാറശ്ശാല കാരാളിയിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണപ്രവൃത്തി പുരോഗമിക്കുകയാണെന്നും വളരെ വേഗത്തിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും. എംഎൽഎ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈൻകുമാർ അധ്യക്ഷനായി, ചടങ്ങിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ചുസ്മിത, വെള്ളറട എ.റ്റി.ഒ ഷൈജു, പാറശ്ശാല ഏ.റ്റി.ഒ ഭദ്രൻ .പി.ആർ , സുരേഷ് കുമാർ, സുധീർ, എന്നിവർ സംസാരിച്ചു.

error: Content is protected !!