കോക്കാകോളയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ദീപാവലിയില്‍ അവതരിപ്പിക്കുന്നു ‘ഫെസ്റ്റികോണ്‍സ്’



കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ”ഫെസ്റ്റികോണ്‍സ്” എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍ ജെമിനി ആപ്പിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത ദീപാവലി ആശംസകള്‍ സൃഷ്ടിക്കാനും, പങ്കുവെക്കാനും സാധിക്കുന്നതാണ് പുതിയ ക്യാമ്പയിന്‍. 

കോക്കാകോളയുടെ ലിമിറ്റഡ് എഡിഷന്‍ ”ഉത്സവ് പാക്കുകളില്‍” ലഭ്യമായ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ജെമിനി ആപ്പില്‍ തന്നെ തങ്ങളുടെ ”ഫെസ്റ്റികോണ്‍” രൂപകല്‍പ്പന ചെയ്യാം. ഇഷ്ടാനുസൃതമായ അവതാറുകളും, ദീപാവലി ചിഹ്നങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഡിജിറ്റല്‍ ആശംസകള്‍ #മൈഫെസ്റ്റികോണ്‍, #MyFesticon എന്ന ഹാഷ്ടാഗ് സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാം.

ഇന്ത്യയുടെ ആഘോഷങ്ങളോടൊപ്പം നില്‍ക്കുന്ന ബ്രാന്‍ഡാണ് കൊക്കോകോള, ഗൂഗിള്‍ ജെമിനിയുമായുള്ള ഈ സഹകരണം ഉപഭോക്താക്കള്‍ക്ക് ദീപാവലി ആഘോഷങ്ങളില്‍ പുതിയ അനുഭവം നല്‍കുന്നുവെന്ന് കോക്കാകോള ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ കാര്‍ത്തിക സുബ്രഹ്‌മണ്യന്‍ പറഞ്ഞു. മുന്‍പ് കൊക്കോകോള ഒരുക്കിയ എഐ ക്യാമ്പയില്‍ ദിവാലി വാലി മാജിക് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

error: Content is protected !!