ആറ്റിങ്ങൽ:ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ

ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരഭിക്കുന്ന വിവധ കോഴ്സുകളുടെ ഉദ്ഘാടനം  എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു. ബി.സി.എ,ബി.ബി.എ,ബി.എസ്.സി(ഡേറ്റാ സയൻസ്),ബിക്കോം, ബി.എ(സോഷ്യോളജി) എന്നീ   കോഴ്സുകളാണ് തുടങ്ങുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ:എൽ.എസ് സുമ അധ്യക്ഷയായി. ആശംസകൾഅർപ്പിച്ചുകൊണ്ട് എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ ഡോ: എം ജയപ്രകാശ്,അക്കാഡമിക്സ് ഡീൻ ഡോ:ആർ ജിഷാരാജ്,കോളേജ് ആന്റീ റാഗിംഗ് കമ്മിറ്റി അംഗം എസ് സതീഷ് കുമാർ,അസിസ്റ്റന്റ് പ്രോഫസർ ഡോ:ചിത്രാ ഭാസ്കർ എന്നിവർ സംസാരിച്ചു.അസിസ്റ്റന്റ് പ്രോഫസർമാരായ എസ് ശീജിത്ത് സ്വാഗതവും ആര്യാ മുരളി നന്ദിയും പറഞ്ഞു.

error: Content is protected !!