
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണാർത്ഥം ഒറ്റൂരിൽ നിർമ്മിച്ച ‘വി.എസ്.അച്യുതാനന്ദൻ ഇൻഡോർ സ്റ്റേഡിയം’
ഒ.എസ്. അംബിക എം.എൽ.എ
നാടിന് സമർപ്പിച്ചു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2,27,50,000 രൂപ ഉപയോഗിച്ചാണ്
മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മിച്ചത്. ഒറ്റൂർ പഞ്ചായത്തിലെ നീറുവിളയിലെ സ്റ്റേഡിയത്തിൽ കബഡി, ബാഡ്മിൻ്റൺ, വോളീബോൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ സുന്ദരേശൻ, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. നഹാസ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ എൽ.എച്ച്, തുടങ്ങിയവർ പങ്കെടുത്തു.
**************************************

