തിരുവനന്തപുരo : കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുകയായ 1600 രൂപ, 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്രസർക്കാർ കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ പലവഴിയ്ക്ക് ശ്രമിക്കുമ്പോഴാണ്, 62 ലക്ഷത്തിലേറെ പാവങ്ങൾക്ക് സംസ്ഥാന സർക്കാർ കരുതലും കൈത്താങ്ങുമായി നിൽക്കുന്നത്. ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. നവമ്പർ ഒന്നുമുതൽ പെൻഷൻ വർധനവ് നിലവിൽ വരുമ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങളാകെ ഇടതുപക്ഷ സർക്കാരിന് തുടർച്ചയേകാനുള്ള ശ്രമങ്ങളിൽ കൈകോർക്കും. വാക്കുപാലിക്കുന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റെ സർക്കാരുകൾ രചിക്കുന്നത്. രാജ്യത്താദ്യമായി 45 രൂപ കർഷക തൊഴിലാളി പെൻഷനായി അനുവദിച്ച നായനാർ സർക്കാർ മുതൽ ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാർ വരെയുള്ള ചരിത്രത്തിൽ യു ഡി എഫിന് അവകാശപ്പെടാനുള്ളത് നൂറ് രൂപയുടെ അവകാശവാദം മാത്രമാണ്. അതും മര്യാദയ്ക്ക് കൊടുക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തവരാണ് യു ഡി എഫ്. അതിനാലാണ് ക്ഷേമപെൻഷനെതിരായ പിത്തലാട്ടവുമായി നാടുനീളെ ഓടിനടക്കുന്നത്.
ക്ഷേമപെൻഷൻ വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റേയും പെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടാണെന്ന യു ഡി എഫ് കൺവീനറുടേയും നിലപാടുമായി ഇനിയും മുന്നോട്ടുപോയാൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും. പാവങ്ങളുടെ കൂടെ നിൽക്കുന്ന എൽ ഡി എഫ് സർക്കാരിനോടുള്ള കുശമ്പും കുന്നായ്മയും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാക്കി മാറ്റുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് കേരളം തിരിച്ചടി നൽകും.
നവമ്പർ ഒന്നിന് കേരളം അതിദാരിദ്ര്യ മുക്തമാവുകയാണ്. സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമഗ്രവും ജനപക്ഷവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുന്നതുമായ പ്രഖ്യാപനങ്ങളിലൂടെ നവകേരള പിറവിയാണ് യാഥാർത്ഥ്യമാക്കിയത്. പിണറായി വിജയൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നാളെ (30-10-2022) വൈകുന്നേരം എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തുമെന്ന് കെ എസ് കെ ടി യു സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.ന്തപുരം : കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുകയായ 1600 രൂപ, 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്രസർക്കാർ കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ പലവഴിയ്ക്ക് ശ്രമിക്കുമ്പോഴാണ്, 62 ലക്ഷത്തിലേറെ പാവങ്ങൾക്ക് സംസ്ഥാന സർക്കാർ കരുതലും കൈത്താങ്ങുമായി നിൽക്കുന്നത്. ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. നവമ്പർ ഒന്നുമുതൽ പെൻഷൻ വർധനവ് നിലവിൽ വരുമ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങളാകെ ഇടതുപക്ഷ സർക്കാരിന് തുടർച്ചയേകാനുള്ള ശ്രമങ്ങളിൽ കൈകോർക്കും. വാക്കുപാലിക്കുന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റെ സർക്കാരുകൾ രചിക്കുന്നത്. രാജ്യത്താദ്യമായി 45 രൂപ കർഷക തൊഴിലാളി പെൻഷനായി അനുവദിച്ച നായനാർ സർക്കാർ മുതൽ ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാർ വരെയുള്ള ചരിത്രത്തിൽ യു ഡി എഫിന് അവകാശപ്പെടാനുള്ളത് നൂറ് രൂപയുടെ അവകാശവാദം മാത്രമാണ്. അതും മര്യാദയ്ക്ക് കൊടുക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തവരാണ് യു ഡി എഫ്. അതിനാലാണ് ക്ഷേമപെൻഷനെതിരായ പിത്തലാട്ടവുമായി നാടുനീളെ ഓടിനടക്കുന്നത്.
ക്ഷേമപെൻഷൻ വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റേയും പെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടാണെന്ന യു ഡി എഫ് കൺവീനറുടേയും നിലപാടുമായി ഇനിയും മുന്നോട്ടുപോയാൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും. പാവങ്ങളുടെ കൂടെ നിൽക്കുന്ന എൽ ഡി എഫ് സർക്കാരിനോടുള്ള കുശമ്പും കുന്നായ്മയും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാക്കി മാറ്റുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് കേരളം തിരിച്ചടി നൽകും.
നവമ്പർ ഒന്നിന് കേരളം അതിദാരിദ്ര്യ മുക്തമാവുകയാണ്. സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമഗ്രവും ജനപക്ഷവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുന്നതുമായ പ്രഖ്യാപനങ്ങളിലൂടെ നവകേരള പിറവിയാണ് യാഥാർത്ഥ്യമാക്കിയത്. പിണറായി വിജയൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നാളെ (30-10-2022) വൈകുന്നേരം എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തുമെന്ന് കെ എസ് കെ ടി യു സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.