ഡി.എ.പി.സി. 16-ാം ജന്മദിന സമ്മേളനം സംഘടിപ്പിച്ചു

ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ 16-ാം ജന്മദിന സമ്മേളനം ഇന്ദിരാഭവനില്‍ കെ.പി.സി.സി. പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്‍ഷിക വരുമാനം പരിഗണിക്കാതെ ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും, ഭിന്നശേഷിക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും വരുമാനം കണക്കിലെടുക്കാതെ അനുവദിക്കണമെന്നും അഡ്വ.സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളിലേക്ക് ഭിന്നശേഷിക്കാരെ നോമിനേറ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീ.രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അഡ്വ.സിദ്ധിഖ് എം.എല്‍.എ., പി.സി.വിഷ്ണുനാഥ് എം.എല്‍.എ., എ.പി.അനില്‍കുമാര്‍ എം.എല്‍.എ., ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ., നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, എന്‍.ശക്തന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ജി.എസ്.ബാബു, എം.കെ.റഹ്‌മാന്‍, ഊരുട്ടമ്പലം വിജയന്‍, റോബിന്‍സണ്‍, അനില്‍ വെറ്റിലക്കണ്ടം, പി.സി.ജയകുമാര്‍, പൂന്തുറ മുത്തപ്പന്‍, വെങ്ങാനൂര്‍ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!