2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സ് -നെ തിരഞ്ഞെടുത്തു

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സ് -നെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന DRDO ശാസ്ത്രജ്ഞയായ ഡോ. ടെസ്സി തോമസ്സ് നെ പ്രതിരോധ ഗവേഷണ-വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 2026 ഫെബ്രുവരി 1 ന് എറണാകുളം സെൻറ് ആൽബെർട്സ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉത്‌ഘാടന ചടങ്ങിൽ  വച്ച്  ബഹു: മുഖ്യമന്ത്രി പുരസ്‌കാരം നൽകുന്നതാണ്. 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും, ശ്രീ കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്‌കാരം.

error: Content is protected !!