ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസു നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍നിന്ന് ഇളവു തേടാനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍. കേരളത്തില്‍ അഞ്ചു വയുസുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാമെന്ന നയമാണു പിന്തുടരുന്നത്. മൂന്നു വര്‍ഷത്തെ പ്രീ സ്‌കൂള്‍, അങ്കണവാടി വിദ്യാഭ്യാസം, തുടര്‍ന്ന് ആറാം വയസു മുതല്‍ ഒന്ന്, രണ്ട് ക്ലാസുകള്‍, എട്ടു മുതല്‍ 11 വരെ വയസുള്ള കുട്ടികള്‍ക്കു പ്രിപറേറ്ററി സ്റ്റേജ്, 11 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് മിഡില്‍ സ്റ്റേജ്, 14 മുതല്‍ 18 വരെ വയസില്‍ സെക്കന്‍ഡറി സ്റ്റേജ് എന്നിങ്ങനെ ക്ലാസുകള്‍ ക്രമപ്പെടത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം.