തിരുവനന്തപുരം: വിശ്വാസികളുടെ പ്രധാന ആരാധനാമൂർത്തി ആയ ഗണപതി ഭഗവാനെ മിത്തായി ചിത്രീകരിച്ച സ്പീക്കർ വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞ് ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് ആർ. പ്രശാന്തൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.പ്രേംജിത്ത് ശർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. ജയകുമാർ , ഇടവനശ്ശേരി സുരേന്ദ്രൻ , യൂണിയൻ നേതാക്കളായ എസ് ലാലു , അനിൽകുമാർ , അജയകുമാർ , സജി കുമാർ , കൊട്ടാരക്കര ശശികുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 10 , 11 തീയതികളിൽ തിരുവല്ലയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.