കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. ‘എന്റെ കേരളം എന്റെ അഭിമാനം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫോട്ടോചലഞ്ചില്‍ നവംബര്‍ ഒന്നുവരെ പങ്കെടുക്കാം. കേരളത്തിന്റെ തനതുസംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. #keraleeyam2023photochallenge എന്ന ഹാഷ് ടാഗില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നവംബര്‍ ഒന്നുവരെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാം.