ഇക്കുറി കര്‍ക്കിടകവാവ്‌ ബലി അടിയന്തിരം ഓഗസ്റ്റ്‌ 03ന്‌ തന്നെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിദ്ധീകരിച്ച കലണ്ടറില്‍ 1199- മാണ്ട്‌ കര്‍ക്കിടക വാവ്‌ 03/08/2024, കറുത്തവാവ്‌ 04/08/2024 എന്നിങ്ങനെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ‘കര്‍ക്കിടകവാവ്‌’ സംബന്ധിച്ച്‌ ബോര്‍ഡ്‌ തലത്തിലും സര്‍ക്കാര്‍ തലത്തിലും നടന്ന ചര്‍ച്ചകളില്‍ ബലിതര്‍ഷണം നടത്തേണ്ട തീയതി 03/08/2024 ആണോ 04/18/2024 ആണോ എന്ന്‌ പൊതുസമൂഹത്തില്‍ അവ്യക്തതയുള്ളതായും ആയത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍ഷണം നടത്താന്‍ വരുന്നവര്‍ക്ക്‌ ക്ലേശം സൃഷ്ടിക്കൂമെന്നും പലര്‍ക്കും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ടി വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ തീയതിയിലെ അവ്യക്തത സംബന്ധിച്ച്‌ സൂചന (1) റിഷോര്‍ട്ട്‌ സൂചന (2) എന്നിവ ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ചുവടെ വിവരിക്കും വിധം ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ 1199 ME കര്‍ക്കിടകവാവ്‌ ബലി അടിയന്തിരം 03/08/2024 ന്‌ തന്നെ ആചരിക്കേണ്ടതാണ്‌.

ഉത്തരവ് പുറപ്പെടുവിച്ചത്

ദേവസ്വം കമ്മീഷണര്‍ ഇന്‍ ചാര്‍ജ്ജ്
ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍
(അഡ്മിനിസ്ട്രെഷന്‍)

error: Content is protected !!