സഹകരണ മേഖലയിൽ തൊഴിൽ സാധ്യത പ്രാധാന്യം വർദ്ധിച്ചു; എ. നിസാമുദ്ദീൻ ഐ എ എസ്

നെടുമങ്ങാട്.കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച തൊഴിൽ സാധ്യത വർദ്ധിപ്പിച്ചതായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ എ. നിസാമുദ്ദീൻഐ എഎസ് അഭിപ്രായപ്പെട്ടു. സഹകരണ മേഖലയിൽ തൊഴിൽ സാധ്യതകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.

മൂഴിയിൽ റെസിഡൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽആനാട് ജയചന്ദ്രൻ, കന്യാകുളങ്ങര ഷാജഹാൻ , കെ സോമശേഖരൻ നായർ,നെടുമങ്ങാട് ശ്രീകുമാർ, നെടുമങ്ങാട് എം നസീർ, പനവൂർ ഹസ്സൻ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, കെ വിജയകുമാരി, ഇല്യാസ് പത്താം കല്ല്, ഹംസ മൗലവി, കെ ശശിധരൻ, എൻ എ സജീന ബീവി,പറയങ്കാവ് സലിം, മുക്കിക്കടയിൽ സയിദത്തു ബീവി, ഒ.ഗീതാ കുമാരി, വിദ്യാധരൻ, നോബിൾ, ഹാഫിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു

error: Content is protected !!