Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സൈബർ സെക്യൂരിറ്റി ഹാക്കത്തോണിന് തുടക്കം കുറിച്ചു

തിരുവനന്തപുരം: സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ മാസത്തോടനുബന്ധിച്ച് തിരുവല്ലം എയ്‌സ്
കോളേജ് ഓഫ് എൻജിനീയറിങ്ങിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സൈബർ സെക്യൂരിറ്റീസ് ഹാക്കത്തോൺ
ആരംഭിച്ചു. എയ്‌സ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ IEDC GENESIS-ഉം റെഡ് ടീം ഹാക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഹാക്കത്തോൺ തിരുവല്ലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനൂപ് കെ പി ഉദ്ഘാടനം ചെയ്തു.

ഇന്നും നാളെയുമായി നടക്കുന്ന ഹാക്കത്തോണിന് മുന്നോടിയായി സൈബർ സെക്യൂരിറ്റി വർക്ക്ഷോപ്പും കോളേജിൽ സംഘടിപ്പിച്ചിരുന്നു. ഹാക്കത്തോൺ ഉദ്ഘാടന ചടങ്ങിൽ എയ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫറൂഖ് സയ്ദ് അധ്യക്ഷത വഹിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!