വേൾഡ് മാർക്കറ്റിനെ കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് മന്ത്രി പി. പ്രസാദ്
ജനുവരി 15 വരെ പ്രദർശന വിപണന മേള
കൃഷിവകുപ്പിന് കീഴില്‍ ആനയറയിൽ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഗര മൊത്തവ്യാപാര വിപണി(വേള്‍ഡ് മാര്‍ക്കറ്റ്)യില്‍ വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വേള്‍ഡ് മാര്‍ക്കറ്റ് ന്യൂ ഇയര്‍ ഫെസ്റ്റ് 2023ന് തുടക്കമായി. ജനുവരി 15 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആനയറ വേൾഡ് മാർക്കറ്റിന്റെ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനത്തിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്കും വ്യാപാരികൾക്കും പങ്കാളിത്തം ഉറപ്പാക്കി ‘സിയാൽ’ മാതൃകയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമായി ആനയറ വേൾഡ് മാർക്കറ്റിനെ മാറ്റും. കാർഷിക ഉത്പന്നങ്ങളെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കാൻ വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ കൗൺസിലർമാരായ ഡി.ജി. കുമാരൻ , ഗോപകുമാർ പി.കെ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.101 കര്‍ഷകരെ ചടങ്ങിൽ ആദരിച്ചു.
വേൾഡ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്ക് ന്യായ വിലയിൽ വിഷരഹിതമായ പച്ചക്കറി വാങ്ങാൻ അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ന്യൂ ഇയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ട്രേഡ് ഫെയര്‍, നഴ്‌സറി, അക്വാഷോ, പെറ്റ്‌ഷോ, കന്നുകാലി പ്രദര്‍ശനം, ഫുഡ്‌ഫെസ്റ്റ്, ബോട്ടിംഗ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫാം ടൂറിസം, കുതിരസവാരി, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. രാവിലെ പത്ത് മുതല്‍ രാത്രി ഒൻപത് വരെയാണ് ഫെസ്റ്റ് നടക്കുക. പ്രവേശനം സൗജന്യമാണ്.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…