Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കേരളത്തിന്റേത് സാമൂഹിക നീതിയിലധിഷ്ഠിതമായ നഗരവികസനം: മന്ത്രി എം ബി രാജേഷ്
    , , ,

    കേരളത്തിന്റേത് സാമൂഹിക നീതിയിലധിഷ്ഠിതമായ നഗരവികസനം: മന്ത്രി എം ബി രാജേഷ്

    സുസ്ഥിരത, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, സാമൂഹിക നീതി ഉറപ്പാക്കൽ തുടങ്ങിയവയിലധിഷ്ഠിതമായ ആസൂത്രിത നഗരവികസനമാകും കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2025-26 ലെ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക കേന്ദ്ര ധന സഹായത്തിനായി നഗരാസൂത്രണ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ വർക്ക്ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃതിന്റെ സംസ്ഥാന മിഷൻ മാനേജ്മെന്റ് യൂണിറ്റാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. നഗരാസൂത്രണ രംഗത്ത് കേരളത്തിന് നീക്കിവച്ചിട്ടുള്ള പലിശ രഹിത വായ്പയായുള്ള…

    Continue Reading

  • കൊല്ലത്ത് ടെക്‌സ്റ്റെെൽസ് ഉടമയും മാനേജറും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് പൊലീസ്
    ,

    കൊല്ലത്ത് ടെക്‌സ്റ്റെെൽസ് ഉടമയും മാനേജറും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് പൊലീസ്

    കൊല്ലം : കൊല്ലത്ത് ടെക്‌സ്റ്റെെൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിൽ ഇവരുടെ കടയുടെ പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട ഉടമ കോഴിക്കോട് സ്വദേശി അലി. സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടയ്‌ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.…

    Continue Reading

  • ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി
    , , , ,

    ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

    മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9 ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പിൽ, മുറ്റത്ത്, പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്. പ്രദക്ഷിണ വഴിയിൽ പതിച്ചതിനാൽ അക്ഷരങ്ങൾ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ…

    Continue Reading

  • നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം
    , ,

    നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം

    എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലം. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. കലക്ടറുടെ മൊഴിയും നവീൻ ബാബുവിന് എതിരാണ്. അഴീക്കോട് സ്വദേശി ടി.വി യുടെ മൊഴിപ്പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നെന്ന് പ്രശാന്ത്. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാർട്ടേഴ്‌സിന് സമീപത്ത് വെച്ച് കണ്ടെന്നും…

    Continue Reading

  • വ്യാജ വെളിച്ചെണ്ണ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
    , , , , ,

    വ്യാജ വെളിച്ചെണ്ണ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

    തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങളും…

    Continue Reading

  • കേരള നാടാർ മഹാജനസംഘം (KNMS) ആസ്ഥാന മന്ദിരം പിടിച്ച് എടുക്കുവാൻ സംഘപരിവാർ ശ്രമം
    , , ,

    കേരള നാടാർ മഹാജനസംഘം (KNMS) ആസ്ഥാന മന്ദിരം പിടിച്ച് എടുക്കുവാൻ സംഘപരിവാർ ശ്രമം

    കേരള നാടാർ മഹാജനസംഘം (കെ. എൻ എം എസ്) ഓഫീസ് പിടിച്ച് എടുത്ത് സംഘപരിവാർ കേന്ദ്രമാക്കാൻ ആർ.എസ്.എസ് നീക്കത്തിന് രാജീവ് ചന്ദ്രശേവർ ചുക്കാൻ പിടിക്കുകയാണെന്ന് കെ.എൻ.എം.എസ് ആരോപിച്ചു. മതേതരത്തിൽ അധിഷ്‌ഠിതമായി നാടാർ നവോത്ഥാനത്തിനായി പ്രവർത്തിക്കുന്ന സംഘടനയെ മതാധിഷ്‌ഠിതമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ ഗുജറാത്തിൽ പരിശീലനം നേടിയ രാജീവ് ചന്ദ്രശേഖർ കേരളത്തിൽ തന്ത്രം മെനയുകയാണെന്ന് കെ.എൻ.എം.എസ് നേതാക്കൾ പറഞ്ഞു. ഗുജറാത്തിൽ അഭ്യാസനം പൂർത്തിയാക്കിയ ഒരു ഭീകരനെ മണിപ്പുരിൽ അയച്ചു മണിക്കുറുകൾ മുന്നൂറ്റി അൻപതിൽ അധികം പള്ളികളും പതിനായിരക്കണക്കിന്…

    Continue Reading

  • മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു
    , , ,

    മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

    മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു; അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും…

    Continue Reading

  • കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
    , ,

    കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

    കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്നും ഇതിനായി ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബലിതർപ്പണത്തിന് ഇക്കൊല്ലം ദേവസ്വം ബോർഡ് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമ ക്ഷേത്രം ആഡിറ്റോറിയത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.        മുൻ വർഷത്തെപ്പോലെ പരാതികളില്ലാത്ത ബലിതർപ്പണ വേദികൾ ഒരുക്കുകയാണ് ഇത്തവണയും ലക്ഷ്യം. ഇതിനായി എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം. തിരുവല്ലം ക്ഷേത്രത്തിന് സമീപം…

    Continue Reading

  • മിഥുന്റെ മരണം അമ്മയെ അറിയിച്ചതായി ബന്ധുക്കൾ
    , , ,

    മിഥുന്റെ മരണം അമ്മയെ അറിയിച്ചതായി ബന്ധുക്കൾ

    തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജയുമായി ഫോണിൽ ബന്ധപ്പെട്ടതായി വിവരങ്ങൾ. മകന്റെ മരണ വിവരം സുജയെ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലാണ് മിഥുന്റെ അമ്മയുള്ളത്. മകന്റെ വിവരം അറിയിക്കാൻ പല തവണ ഫോണിൽ വിളിച്ചിട്ടും സുജയെ ലഭിച്ചിരുന്നില്ല. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ആ കുടുംബത്തിനൊപ്പമായിരുന്നു അമ്മ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ മരിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ…

    Continue Reading

  • കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും?
    , , ,

    കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും?

    കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും? എല്ലാ മേഖലകളിലും സര്‍ക്കാരില്ലായ്മ; വിദ്യാലയങ്ങളില്‍ അടിയന്തിരമായി സുരക്ഷ ഓഡിറ്റ് നടത്തണം. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. എന്തൊരു അവസ്ഥയാണിത്? ഒരു മകനെയാണ് നിങ്ങളുടെ അനാസ്ഥയില്‍ നഷ്ടപ്പെട്ടത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും? അഞ്ചു…

    Continue Reading

error: Content is protected !!