Author: News Desk
-

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് 18.07.2025 തീയതി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. 18.07.2025 തീയതി രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണി വരെ വെട്ട് റോഡ്, കഴക്കൂട്ടം, ഇൻഫോസിസ്, തമ്പുരാൻ മുക്ക്, കുഴിവിള, ലുലുമാൾ, ലോഡ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ആശാൻ സ്‌ക്വയർ, പനവിള, വഴുതയ്ക്കാട്, കോട്ടൻഹിൽ സ്കൂൾ റോഡ്, ഈശ്വരവിലാസം റോഡ്, കാർമൽ സ്കൂൾ റോഡ്, ഓൾസെയിന്റ്സ്, ഈഞ്ചക്കൽ, ഡൊമസ്റ്റിക് എയർപോർട്ട് വരെയുള്ള റോഡിലും ഗതാഗത…
-

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് (20.7.2025) ഞായറാഴ്ച
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശവും കായിക മേഖലയുടെ കരുത്തുമായി മാറിയ ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് ( 20.7.2025) ഞായറാഴ്ച നിശാഗന്ധിയില്‍ വൈകുന്നേരം 5.30 ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സാനിധ്യത്തില്‍ നടക്കും. ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിക്കുമെന്ന് കെസിഎ അറിയിച്ചു. വിശിഷ്ടാതിഥികളും ക്രിക്കറ്റ് പ്രേമികളും പൊതുജനങ്ങളും ഉള്‍പ്പെടെ വന്‍ ജനാവലിയെ സാക്ഷിയാക്കിയാകും കെസിഎല്ലിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കുക. ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം…
-

എ ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പിഴ കിട്ടിയിട്ടും അടയ്ക്കാത്തവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം : എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില്‍ തന്നെ സവാരി നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്.നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച് തീര്‍ത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ അതുവരെ വാഹനം സൂക്ഷിച്ചതിന്റെ വാടക കൂടി ഈടാക്കും.മോട്ടോര്‍വാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനായി സ്വകാര്യ കേന്ദ്രങ്ങളിലായിരിക്കും വാഹനങ്ങള്‍ സൂക്ഷിക്കുക. പിഴ…
You May Have Missed





















