Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ
    , , ,

    തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

    തിരുവനന്തപുരം: ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി. അക്കാദമി ഓഫ്  കേരള അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈര്‍ഘ്യമുള്ള ഓൺലൈൻ അപ്സ്‌കില്ലിംഗ് പ്രോഗ്രാമുകളായ Mastering Digital Marketing with AI, DevOps with Azure, Certified Flutter Developer എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. ബിരുദധാരികള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകളുടെ രൂപകല്‍പ്പന. ഇതോടൊപ്പം, പുതിയതായി പ്രവർത്തനം ആരംഭിച്ച ഐസിടാക്കിന്റെ എറണാകുളം,…

    Continue Reading

  • ബാലാവകാശ കമ്മിഷന്റെ സ്കൂൾ കൗൺസിലർമാർക്കുള്ളദ്വിദിന പരിശീലനം ആരംഭിച്ചു
    , , ,

    ബാലാവകാശ കമ്മിഷന്റെ സ്കൂൾ കൗൺസിലർമാർക്കുള്ള
    ദ്വിദിന പരിശീലനം ആരംഭിച്ചു

    തിരുവനന്തപുരം. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി തമ്പാനൂർ ശിക്ഷക് സദനിൽ ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളിൽ കൂടുതൽ ബോധപൂർവമായ ഇടപെടലുകൾ നടത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പരിശീലന പരിപാട് ഉദ്ഘാടനം ചെയ്ത് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും സാമൂഹിക വികസനവും മുന്നിൻനിർത്തി കുട്ടികൾക്ക് സന്തോഷം നൽകുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാലയങ്ങൾ സമഗ്ര മാനസികാരോഗ്യത്തിനുള്ള ഇടങ്ങളായി മാറണം. കൗൺസില ർമാർ കുട്ടികളുടെ സുഹൃത്തായി പ്രവർത്തിക്കണമെന്നും…

    Continue Reading

  • കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു
    , , ,

    കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

    പാലക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. തൃക്കളൂർ സ്വദേശികളായ അസീസ്, അയ്യപ്പൻ കുട്ടി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.15 ഓടെ എടയ്ക്കലിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേശീയ പാതയിൽ നിന്ന് പോക്കറ്റ് റോഡ് വഴി വന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവറും യാത്രക്കാരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇടിയുടെ ആഘാതത്തിൽ…

    Continue Reading

  • ഇതു വഴിയുളള യാത്ര കഠിനമെന്റയ്യപ്പാ….
    , ,

    ഇതു വഴിയുളള യാത്ര കഠിനമെന്റയ്യപ്പാ….

    തിരുവനന്തപുരം : ന​ഗരത്തിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാനുളള ബൈറോഡുകൾ പലതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകട കെണിയായി മാറിയിട്ട് നാളുകൾ ഏറെയായി. മണക്കാട് നിന്നും അമ്പലത്തറയിലേയ്ക്ക് പോകുന്ന റോഡിൽ ഇടതുവശത്തുളള പോക്കറ്റ് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറയായി.ഓക്സ്ഫോർഡ് സ്കൂൾ റോഡ് എന്ന് അറിയപ്പെടുന്ന കോർപ്പറേഷന്റെ അധീനതയിലുളൂള ഈ റോഡിന്റെ ദയനീയമായ ശോച്യാവസ്ഥ കാരണം സ്കൂൾ കുട്ടികളും, പ്രദേശത്തെ താമസക്കാരും ദുരിതമനുഭവിക്കുകയാണ്. സ്കൂളിൽ സൈക്കിളിൽ വരുന്ന വിദ്യാർത്ഥികളും ടൂവീലറിൽ രക്ഷകർത്താക്കൾ കൊണ്ടാക്കുന്ന വിദ്യർത്ഥികളും ഈ റോഡിലെ ​ഗർത്തങ്ങളിൽ വീണ്…

    Continue Reading

  • പാർസൽ അയച്ച സാധനങ്ങൾ എത്തിയില്ല, 35,000 രൂപ പിഴ
    , ,

    പാർസൽ അയച്ച സാധനങ്ങൾ എത്തിയില്ല, 35,000 രൂപ പിഴ

    കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ സർവീസ് ഏജൻസി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ആലുവ അശോകപുരം, സ്വദേശി കബീർ ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം നടത്തുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ VRL ലോജിസ്റ്റിക്, ഡൽഹി എന്ന പാർസൽ…

    Continue Reading

  • ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026:  രജിസ്ട്രേഷൻ ആരംഭിച്ചു
    , , , ,

    ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു

    കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ എറണാകുളം എം.പി. ഹൈബി ഈഡനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, നിധുൻ സദാനന്ദൻ, വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2026 ഫെബ്രുവരി 8-ന് നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.1 കിലോമീറ്റർ…

    Continue Reading

  • എസ്. മനോജ് അദാണി ട്രിവാന്‍ഡ്രം റോയല്‍സ് മുഖ്യപരിശീലകന്‍
    , , , , ,

    എസ്. മനോജ് അദാണി ട്രിവാന്‍ഡ്രം റോയല്‍സ് മുഖ്യപരിശീലകന്‍

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ പ്രധാന ടീമായ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്‌മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യ പരിശീലകനെ കൂടാതെ, സപ്പോര്‍ട്ടീവ് ടീമിനെയും…

    Continue Reading

  • കുട്ടികളുടെ ആത്മഹത്യ ശ്രമം – ബാലാവകാശ കമ്മീഷൻ കേസെടുത്തു
    , , , ,

    കുട്ടികളുടെ ആത്മഹത്യ ശ്രമം – ബാലാവകാശ കമ്മീഷൻ കേസെടുത്തു

    ശ്രീചിത്ര ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമം – ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. കമ്മിഷൻ അംഗം എൻ.സുനന്ദ ഹോം സന്ദർശിക്കുകയും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ ഹോം സൂപ്രണ്ടിനോടും CWCയോടും പോലീസിനോടും അടിയന്തര റിപ്പോർട്ടു തേടി.

    Continue Reading

  • കവി മുട്ടപ്പലം വിജയകുമാറിനെ ആദരിച്ചു
    , , , ,

    കവി മുട്ടപ്പലം വിജയകുമാറിനെ ആദരിച്ചു

    കാവ്യ ജീവിതത്തിന്റെയും അധ്യാപന ജീവിതത്തിന്റെയും അമ്പതാം വർഷത്തിൽ കവി മുട്ടപ്പലം വിജയകുമാറിനെ അഴൂർ പൗരാവലി ആദരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളും പൂർവ്വവിദ്യാർത്ഥി സംഘടനകളും ചേർന്ന് അഴൂർ സാഹിത്യ വേദിയുടെ സഹകരണത്തോടെയാണ് അഴൂർ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചത്.അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന  സാംസ്കാരിക സമ്മേളനം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു  മുട്ടപ്പലം വിജയകുമാറിന്റെ പുതിയ പുലരിയിലെ സാമ സംഗീതം എന്ന കവിതാ സമാഹാരം  കവി പ്രൊഫ. വി മധുസൂദനൻ നായർ കവിയും നിരൂപകനുമായ…

    Continue Reading

  • പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം : മാളികപ്പുറം ടീമൊന്നിക്കുന്ന ഹൊറർ ഫാമിലി ഡ്രാമ  “സുമതി വളവ്” ശ്രീ ഗോകുലം മൂവീസ് ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്കെത്തിക്കുന്നു
    , , ,

    പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം : മാളികപ്പുറം ടീമൊന്നിക്കുന്ന ഹൊറർ ഫാമിലി ഡ്രാമ  “സുമതി വളവ്” ശ്രീ ഗോകുലം മൂവീസ് ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്കെത്തിക്കുന്നു

    മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് അപ്‌ഡേറ്റ് ആണ് പ്രേക്ഷകരിലേക്കെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സുമതി വളവ് ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്കെത്തിക്കും. സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗൽഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവർത്തകരും…

    Continue Reading

error: Content is protected !!