Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കോൺഗ്രസ്സ് പ്രവർത്തകർ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
    , , ,

    കോൺഗ്രസ്സ് പ്രവർത്തകർ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

    ആറ്റിങ്ങൽ: അരുണിൻ്റെയും മാതാവ് വത്സലയുടെയും മൃതദേഹങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സോഷ്യൽ മീഡിയായിലൂടെയുള്ള നിരന്തര പീഡനമാണ് അരുണിൻ്റെയും മാതാവിൻ്റെയും മരണകാരണമെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഉപരോധ സമരം ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷംആംബുലൻസിൽ മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അരുണിനെതിരെ സോഷ്യൽ മീഡിയിൽ നടത്തിയ അധിക്ഷേപങ്ങൾക്ക്ആത്മഹത്യ കുറുപ്പിൽ പറഞ്ഞിട്ടുള്ള പ്രതികളെ  48 മണിക്കൂറിനുള്ളിൽ …

    Continue Reading

  • കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കെസിഎ
    , , , ,

    കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കെസിഎ

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിനെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ ആഭ്യന്തര ട്വന്റി20 ലീഗായി വളർത്താൻ കെസിഎ  സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും. തമിഴ്‌നാട് പ്രീമിയർ ലീഗിനെ  മറികടന്ന് ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ്  പദ്ധതികൾ വിഭാവനം ചെയ്യുന്നത്. കളിയുടെ നിലവാരം ഉയർത്തുന്നതിനൊപ്പം, കൂടുതൽ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനും സംപ്രേക്ഷണത്തിലൂടെ ആഗോള ശ്രദ്ധ നേടാനും ലക്ഷ്യമിട്ടുള്ളതാകും പുതിയ പദ്ധതികൾ. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ സാന്നിധ്യമാണ് കെസിഎല്ലിന്റെ രണ്ടാം സീസണിലെ ഏറ്റവും വലിയ ആകർഷണം. കഴിഞ്ഞ…

    Continue Reading

  • തലയൽ എസ്. കേശവൻ നായർ അനുസ്മരണവും യുവജനോത്സവും
    , ,

    തലയൽ എസ്. കേശവൻ നായർ അനുസ്മരണവും യുവജനോത്സവും

    നിംസ് മെഡിസിറ്റി ലിറ്റററി ക്ലബും സ്വദേശാഭിമാനി കൾച്ചർ സെൻ്ററും സംയുക്തമായി ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയൽ എസ്. കേശവൻനായരുടെ സ്മരണാർഥം യുവജനോത്സവം സംഘടിപ്പിച്ചു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറുലധികം വിദ്യാർത്ഥികൾ പങ്കെടുത്ത യുവജനോത്സവത്തിൻ്റെ ഉദ്ഘാടനം രചന വേലപ്പൻ നായർ  നിർവ്വഹിച്ചു . സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും നെയ്യാറ്റിൻകരയുടെ  അഭിമാനമായ തലയൽ എസ് കേശവൻ നായർ  നൽകിയ സംഭാവനങ്ങളെ കുറിച്ചും അദ്ദേഹത്തിൻ്റെ ആത്മകഥയായ ” ചപ്പും ചവറും ” കൃതിയുടെ പ്രസക്തിയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ രചന വേലപ്പൻ നായർ…

    Continue Reading

  • സുരക്ഷ പാളിച്ച  രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്  അതിദാരുണം.നെടുമങ്ങാട് സാംസ്കാരിക വേദി
    , , , ,

    സുരക്ഷ പാളിച്ച  രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്  അതിദാരുണം.
    നെടുമങ്ങാട് സാംസ്കാരിക വേദി

    നെടുമങ്ങാട് : വേങ്കവിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള  പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന നീന്തൽ കുളത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം അതിദാരുണം. ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി കായിക താരങ്ങളെ വാർത്തെടുക്കുകയും, നിരവധികായിക താരങ്ങൾക്ക്   സംസ്ഥാന കേന്ദ്ര സർവീസുകളിൽ ജോലി ഉറപ്പാക്കുകയും ചെയ്ത ഒരു സിമ്മിംഗ് ക്ലബ്ബാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. സർക്കാർ ജോലി നിരവധി കുടുംബങ്ങൾ പ്രതീക്ഷിച്ച് തങ്ങളുടെ കുട്ടികളെ നീന്തൽ പരിശീലനത്തിന് ഉപയോഗിക്കുന്ന ക്ലബ്ബ് കൂടിയാണ് ഇത്. ഈ നീന്തൽ…

    Continue Reading

  • നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.
    , , ,

    നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

    തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം. കുശർകോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തിന്റെ മതില്‍ ചാടികടന്നാണ് കുട്ടികള്‍ അകത്തുകടന്നത്. ഏഴ് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരില്‍ രണ്ടുപേർ മുങ്ങിത്താഴുന്നതുകണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റില്‍ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തി കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസവും രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തല്‍ പരിശീലനമുള്ളത്. ഇതിനായി പരിശീലകരെയും…

    Continue Reading

  • ഓപ്പറേഷന്‍ ഡി -ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു;  എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
    , , , ,

    ഓപ്പറേഷന്‍ ഡി -ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു;  എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

    ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ജൂലൈ 10) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍   മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1861 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 123 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.2534 കി.ഗ്രാം),  കഞ്ചാവ് (8.658 കി.ഗ്രാം), കഞ്ചാവ് ബീഡി (66 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും…

    Continue Reading

  • MyG Future തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉൽപ്പന്നം വിറ്റു,  15,519/- രൂപ പിഴ
    , , ,

    MyG Future തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉൽപ്പന്നം വിറ്റു,  15,519/- രൂപ പിഴ

    MyG ഉദ്ഘാടന വേളയിൽ 64% ഡിസ്‌കൗണ്ട് ഉണ്ടെന്ന്  പരസ്യം നൽകി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയിൽ, ഉടമ  നഷ്ടപരിഹാരം നൽകണമെന്ന്  ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകും, മാലിപ്പുറം സ്വദേശി,മനുവൽ വിൻസെന്റ്, 2023 ഫെബ്രുവരി മാസത്തിലാണ് MyG Future  പ്രസിദ്ധീകരിച്ച പരസ്യത്തെ തുടർന്ന് 10 ലിറ്റർ ബിരിയാണി പോട്ട്  64% വിലക്കുറവിൽ ₹1,199/- രൂപയ്ക്ക് വാങ്ങി. എന്നാൽ  ലഭിച്ച ഇൻവോയിസ് പ്രകാരം  യഥാർത്ഥ വില വെറും ₹1,890/- ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ കമ്മീ ഷനെ സമീപിച്ചത്. തെറ്റായ വിലക്കുറവ്…

    Continue Reading

  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍; ബിജെപി നേതൃസംഗമം നാളെ
    , , ,

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍; ബിജെപി നേതൃസംഗമം നാളെ

    ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി 10ന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 നാണ് ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടര്‍ന്നാണ് ഉദ്ഘാടനം. ഇവിടെ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന…

    Continue Reading

  • സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും
    , , , ,

    സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും

    വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻറയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പിലാണ് കാന്തപുരത്തിന്റെ വിമർശനം. സ്കൂൾ സമയ മാറ്റത്തിനെതിരെ നേരത്തെ ഇകെ വിഭാഗം സമസ്‌ത സമരം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് വിമർശനവുമായി കാന്തപുരം വിഭാഗവും രംഗത്തെത്തുന്നത്.

    Continue Reading

  • പുഷ്പയിലൂടെ പ്രശസ്തയായ ഇന്ദ്രവതി ചൗഹാൻ്റെ സ്വരം ഇനി മലയാളത്തിലും
    , , , ,

    പുഷ്പയിലൂടെ പ്രശസ്തയായ ഇന്ദ്രവതി ചൗഹാൻ്റെ സ്വരം ഇനി മലയാളത്തിലും

    പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ “ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..” എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി നിർമ്മിച്ച് സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “അങ്കം അട്ടഹാസം” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ് നടന്നത്. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ,…

    Continue Reading

error: Content is protected !!