Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്സ്‌ ടെക് സ്റ്റാർട്ടപ്പ് എഐ ട്രയല്‍സിൽ 33 ഹോള്‍ഡിങ്സിന്റെ നിക്ഷേപം
    , , ,

    ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്സ്‌ ടെക് സ്റ്റാർട്ടപ്പ് എഐ ട്രയല്‍സിൽ 33 ഹോള്‍ഡിങ്സിന്റെ നിക്ഷേപം

    കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്‌ബോള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് നേരത്തെ ഖത്തര്‍ ബാങ്കും ഫണ്ടിങ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിങ്‌സ് ഉടമ മുഹമ്മദ് മിയാന്‍ദാദ് വി.പി നിക്ഷേപം നടത്തിയത്. എന്നാല്‍ നിക്ഷേപത്തുക ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല. പുതിയ നിക്ഷേപം യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും.…

    Continue Reading

  • നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍
    , , , ,

    നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍…

    Continue Reading

  • അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ. വി. റാബിയയുടെ ചികിത്സയ്ക്ക് ചെലവായ തുക സർക്കാർ നൽകാൻ തീരുമാനം: ഡോ. ആർ. ബിന്ദു
    , , ,

    അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ. വി. റാബിയയുടെ ചികിത്സയ്ക്ക് ചെലവായ തുക സർക്കാർ നൽകാൻ തീരുമാനം: ഡോ. ആർ. ബിന്ദു

    അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ മലപ്പുറം സ്വദേശി കെ. വി. റാബിയയുടെ ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. റാബിയയുടെ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ ചികിത്സയ്ക്ക് ചെലവായ തുക കൈമാറും. റാബിയ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ അർബുദരോഗത്തെ തുടർന്ന്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചിരുന്നു.…

    Continue Reading

  • അർത്തുങ്കൽ പൊലീസ് സ്റ്റേഷന് മികവിനുള്ള ദേശീയ പുരസ്കാരം
    , ,

    അർത്തുങ്കൽ പൊലീസ് സ്റ്റേഷന് മികവിനുള്ള ദേശീയ പുരസ്കാരം

    സംസ്ഥാന  പൊലീസ് മേധാവി    റവാഡ ആസാദ് ചന്ദ്രശേഖർ ഉദ്ഘാടനം    നിർവഹിച്ചു ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന ബിഐഎസ് അംഗീകാരം ജില്ലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ലഭിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി  റവാഡ ആസാദ് ചന്ദ്രശേഖർ നിർവഹിച്ചു. കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബിഐഎസ്) രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകൾക്ക് നൽകുന്ന അംഗീകാരമാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനു ലഭിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന…

    Continue Reading

  • സമസ്തയ്‌ക്കെതിരെ രൂക്ഷ വിമർശനം: മന്ത്രി ശിവൻകുട്ടി
    , , , ,

    സമസ്തയ്‌ക്കെതിരെ രൂക്ഷ വിമർശനം: മന്ത്രി ശിവൻകുട്ടി

    സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    Continue Reading

  • കീം അട്ടിമറിച്ചത് സർക്കാർ : വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കരുത് – രമേശ് ചെന്നിത്തല
    , , , ,

    കീം അട്ടിമറിച്ചത് സർക്കാർ : വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കരുത് – രമേശ് ചെന്നിത്തല

    കേരള സർക്കാരിന്റെ ബുദ്ധിശൂന്യമായ പ്രവർത്തികൾ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കീമിൻറെ റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടി. കേരളത്തിലെ  ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയും തകർക്കുക എന്നത് സർക്കാർ പ്രഖ്യാപിത ലക്ഷ്യമായി എടുത്തിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന…

    Continue Reading

  • ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി, വയലാർ ഗാനത്തിൻ്റെ 50-ാം വാർഷികം
    , , , , ,

    ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി, വയലാർ ഗാനത്തിൻ്റെ 50-ാം വാർഷികം

    തിരുവനന്തപുരം: വയലാർ രാമവർമ്മ എഴുതിയ “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനത്തിന് 50 വയസ്സ് തികയുന്നു. ഗാനപ്പിറവിയുടെ 50-ാം വാർഷികം വിപുലമായ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തലസ്ഥാനത്ത് അദ്ദേഹത്തിൻ്റെ പേരിലുള്ള വയലാർ സാംസ്കാരിക വേദി. 12ന് 5 മണിക്ക് നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാലതാരമായി വന്ന് ദേവി കന്യാകുമാരി സിനിമയിൽ ദേവിയായും തുടർന്ന്ഒട്ടനവധി സിനിമകളിലും അഭിനയിച്ച മലയാളികളുടെ ഇഷ്ടതാരമായ വിനോദിനി ചടങ്ങിൽ…

    Continue Reading

  • കുട്ടിക്കെതിരേയുള്ള അവകാശ ലംഘനങ്ങൾ ഗൗരവകരം: ബാലാവകാശ കമ്മിഷൻ
    , , , ,

    കുട്ടിക്കെതിരേയുള്ള അവകാശ ലംഘനങ്ങൾ ഗൗരവകരം: ബാലാവകാശ കമ്മിഷൻ

    കുട്ടികൾക്കെതിരേയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമായി കാണുന്നതായി ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. പോക്സോ ജെ.ജെ, ആർ.ടി.ഇ.ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല കർത്തവ്യവാഹകരുടെ  യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് സ്കൂളുകളിലാണ്. അവരുടെ രണ്ടാമത്തെ ഇടമാണ് വീടുകൾ. കുട്ടികളുടെ അവകാശം  സംരക്ഷിക്കുന്നതിനാണ് കമ്മിഷൻ മുഖ്യ പരിഗണന നൽകുന്നത്. വിവധ പകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിന്  ഉദ്യോഗസ്ഥ രുടെ കൂട്ടായ ചർച്ചയും വിശകലനവും അഭിപ്രായ രൂപീകരണവും അനിവാര്യമാണ്. ആക്റ്റുകളുടെ  നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കമ്മിഷൻ…

    Continue Reading

  • ശൈവവെള്ളാറും കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ ഉള്ളവരാണ്
    , ,

    ശൈവവെള്ളാറും കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ ഉള്ളവരാണ്

    കേരളത്തിലെ ന്യൂനപക്ഷ വിഭാഗമാണ് ശൈവവെള്ളാളർ, തമിഴ്‌നാട്ടിൽ നിന്ന് കൃഷിയ്ക്കും, വാണിജ്യ ആവശ്യങ്ങൾക്കുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപാർത്തവരാണ്. തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ കണക്കപ്പിള്ളമാരായും വിശ്വസ്‌ത സേവകരായും ശൈവവെള്ളാർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീനാരായണഗുരുവിൻ്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാഗുരു ഈ സമുദായത്തിൽ ജനിച്ച ആത്മീയ ആചാര്യനായിരുന്നു. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സുപ്രണ്ടായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സമുദായത്തിൻ്റെ പിന്നാക്ക അവസ്ഥ മനസ്സിലാക്കി ശ്രീ. പി.എസ്. നടരാജപിള്ള മന്ത്രിയായിരിക്കെ 1957ൽ സമുദായത്തിന് ഒ.ബി.സി. വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിരുന്നു. എന്നാൽ 1965ലെ കുമാരപിള്ള…

    Continue Reading

  • ഷാർജയിൽ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി
    , , ,

    ഷാർജയിൽ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

    ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ട‌ർ അറിയിച്ചു. അമ്മയാണ് കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച‌…

    Continue Reading

error: Content is protected !!