Author: News Desk
-

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ദി ടെലഗ്രാഫിൻ്റെ മുൻ എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ശ്രീ.ആർ രാജഗോപാൽ അർഹനായി. തിരു കൊച്ചി നിയമസഭാംഗമായി 1952 ൽ ജനപ്രതിനിധിയായ ശ്രീ.ടി.എ മജീദ് മന്ത്രിയായും ചീഫ് വിപ്പായും സിപിഐ നിയമസഭാകക്ഷി നേതാവായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്‌തിത്വമായിരുന്നു. മഹാരാജാസ് കോളേജിലെ നിയമപഠനത്തിനുശേഷം പത്രപ്രവർത്തകരംഗത്ത് സജീവമായി പ്രവർത്തിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി മാറുന്നത്. ജന്‌മദേശമായ ഇടവയിൽ സ്വന്തമായി…
-

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന് തൃശ്ശൂരിൽ
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിയിൽ വച്ച് നടത്തുന്നു. ബഹു: കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നടത്തുന്ന ചടങ്ങിൽ പ്രോചാൻസലർ കൂടിയായ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എസ്ക്യൂട്ടീവ് കമ്മിറ്റി അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജൻ, കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപ്പാദന കമ്മീഷണറും ആയ ഡോ.…
-

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. തീവ്രമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം ഫീനിക്സ് എ. കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ…
-

അശാസ്ത്രീയമായ വാർഡ് വിഭജനം: ബിജെപി പ്രതിഷേധ ധർണ സംഘടിപ്പിച്ചു
നഗരസഭയുടെ കെടുകാര്യസ്ഥതയും അഴിമതിയ്ക്കും എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. തിരുവല്ലം സോണൽ ആഫീസിൻ്റെ മുന്നിൽ ബിജെപി ആറ്റുകാൽ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ മണ്ഡലം പ്രസിഡൻ്റ് കോളിയൂർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ഉപാധ്യക്ഷ RC ബീന , സെക്രട്ടറി കമലേശ്വരംഗിരി , കൗൺസിലർന്മാരായ സത്യവതി, മഞ്ജു GS, മുദ്ര ഉണ്ണി,തിരുവല്ലം ഗോപകുമാർ,തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജന:സെക്രട്ടറി കിരൺ സ്വാഗതവും വൈസ് പ്രസിഡൻ്റ് സതീഷ് നന്ദിയും പറഞ്ഞു.
You May Have Missed


















