Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • എ. കെ.  ബി. കുമാറിന്റെ ചിത്രം ‘ആംഗ്ലോ ഇന്ത്യൻസ്’ പൂർത്തിയായി
    , , ,

    എ. കെ.  ബി. കുമാറിന്റെ ചിത്രം ‘ആംഗ്ലോ ഇന്ത്യൻസ്’ പൂർത്തിയായി

    ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ “ആംഗ്ലോ ഇൻഡ്യൻ”സിന്റെ ചിത്രീകരണം, ആലപ്പുഴ തുമ്പോളി, പെരുമ്പാവൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്. സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹം കഴിച്ച് അവനൊപ്പം…

    Continue Reading

  • കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനവാരം മത്സരവിജയികളെ പ്രഖ്യാപിച്ചു
    , , , ,

    കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനവാരം മത്സരവിജയികളെ പ്രഖ്യാപിച്ചു

    സമാപനസമ്മേളനവും സമ്മാനവിതരണവും ഇന്ന് (ജൂൺ 25 ന് ബുധനാഴ്ച) തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വായനവാരം സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന, പ്രസംഗമത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും ഇന്ന് (ജൂണ്‍ 25ന് ബുധനാഴ്ച) 3 മണിക്ക് തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻകുമാർ നിര്‍വഹിക്കും. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 19ന് കോളെജ്-സര്‍വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് സംഘടിപ്പിച്ച വൈജ്ഞാനികസമൂഹവും നവകേരളനിർമിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഉപന്യാസരചനയിലും, ലഹരിയുടെയും…

    Continue Reading

  • തകർന്നു കിടക്കുന്ന അന്താരാഷ്ട്ര മാർക്കറ്റ് റോഡ് പുതുക്കി പണിയുക: പ്രതിഷേധ ധർണ
    , ,

    തകർന്നു കിടക്കുന്ന അന്താരാഷ്ട്ര മാർക്കറ്റ് റോഡ് പുതുക്കി പണിയുക: പ്രതിഷേധ ധർണ

    നെടുമങ്ങാട്: വർഷങ്ങളായി തകർന്നുകിടക്കുന്ന വാളിക്കോട് അന്താരാഷ്ട്ര മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളിക്കോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണാ നടത്തി . മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറികന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എസ് എഫ് എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്,കുഴിവിള നിസാമുദ്ദീൻ, കരകുളം സന്തോഷ്, അസീം നെടുമങ്ങാട്, വെമ്പായം ഷെരീഫ്, അനസ് മൂഴിയിൽ, കരകുളം…

    Continue Reading

  • നിരാലംബരുടെ പരിചാരകർക്ക് ആദരം നൽകി ആക്കുളം കേന്ദ്രീയ വിദ്യാലയയിലെ കുട്ടികൾ
    , , , ,

    നിരാലംബരുടെ പരിചാരകർക്ക് ആദരം നൽകി ആക്കുളം കേന്ദ്രീയ വിദ്യാലയയിലെ കുട്ടികൾ

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിരാലംബരും നിർധനരുമായ രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് ആദരം. ആക്കുളം കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും  സന്നദ്ധ സംഘടനയായ ഹെൽപ്പിങ് ഹാർട്സ് അംഗങ്ങളുമാണ് ജീവനക്കാരെ ആദരിക്കാനെത്തിയത്. വർഷങ്ങളായി നിരാലംബരായ രോഗികൾക്ക് ഭക്ഷണം നൽകുന്ന   മൈത്രി ലത അനൂപിനെയും സോഷ്യൽ വർക്കർമാരായ യേശുദാസ്, ഷിബു എന്നിവരെയും ആദരിച്ചു, കൂടാതെ കെ ജി എൻ എയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന  സിസ്റ്റർ ലിനി പുതുശ്ശേരി ഡ്രസ്സ്‌ ബാങ്കിലേക്ക് ഡ്രെസ്സും ഡയപ്പറും ഇവർ സംഭാവന ചെയ്തു.തിങ്കൾ പകൽ…

    Continue Reading

  • പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌ക്കാര്‍ : നാമനിര്‍ദ്ദേശം ക്ഷണിച്ചു
    , ,

    പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌ക്കാര്‍ : നാമനിര്‍ദ്ദേശം ക്ഷണിച്ചു

    വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്കായി പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌ക്കാര്‍ നല്‍കുന്നതിനായി നാമനിര്‍ദ്ദേശം ക്ഷണിച്ചു. രാജ്യത്തുടനീളമായി കുട്ടികളുടെ അസാധാരണ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി എല്ലാ വർഷവും രാഷ്ട്രപതി സമ്മാനിക്കുന്ന അഭിമാനകരമായ ദേശീയ പുരസ്കാരമാണ് പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ.   ധീരത, സാമൂഹിക പ്രവര്‍ത്തനം, പരിസ്ഥിതി, സ്‌പോര്‍ട്സ്, കലയും സംസ്‌ക്കാരവും, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയില്‍ കഴിവുതെളിയിച്ച  18വയസിന് താഴെ പ്രായമുള്ള  കുട്ടികള്‍ക്കാണ് പുരസ്‌ക്കാരം നൽകുക. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി  ജൂലൈ 31.  കൂടുതൽ വിവരങ്ങൾക്കും നാമനിർദ്ദേശം…

    Continue Reading

  • ഓക്സ്ഫോർഡ് സ്കൂളിൽ യോഗപരിശീലനം സംഘടിപ്പിച്ച് ഗ്യാൻ ഇന്ത്യ ലേർണിങ്‌ അക്കാദമി
    , , , ,

    ഓക്സ്ഫോർഡ് സ്കൂളിൽ യോഗപരിശീലനം സംഘടിപ്പിച്ച് ഗ്യാൻ ഇന്ത്യ ലേർണിങ്‌ അക്കാദമി

    അന്താരാഷ്ട്ര യോഗ ദിനം, ദി ഓസ്‌ഫോർഡ് സ്‌കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ച് ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി തിരുവനന്തപുരം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദി ഓസ്‌ഫോർഡ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി യോഗാ പരിശീലനം സംഘടിപ്പിച്ച് ARA ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി. യോഗ തെറാപ്പിസ്റ്റ് ജെൻസ ജോയ് കുട്ടികൾക്ക് പ്രാഥമിക യോഗ മുറകൾ പരിശീലിപ്പിക്കുകയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തി. ARA ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി സിഇഒ അനന്ദു എ ആർ, ഡയറക്ടർ നേഹ അനിൽകുമാർ,…

    Continue Reading

  • തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു
    , ,

    തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു

    തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പടിത്തം. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു ഇവര്‍ പുറത്തിറങ്ങി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഈ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതിനാല്‍ ആളപായമുണ്ടായില്ല. കഴക്കൂട്ടത്ത് നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.

    Continue Reading

  • സ്ക്കോൾ കേരളയിൽ വായനാ ദിനമാചാരിച്ചു
    , , , ,

    സ്ക്കോൾ കേരളയിൽ വായനാ ദിനമാചാരിച്ചു

    പൂജപ്പുര : സ്കോൾ കേരളയിൽ വായനാദിനാചരണവും ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. സർവ്വവിഞ്ജാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം അധ്യക്ഷനായി. ഗിരീഷ് കുമാർ, അജേഷ്, എസ്. ജിഷ, വി.എൻ. ദീപ, എൻ. ഷീജ, ആർ. സിനിവിദ്യ, വി. അമ്പിളി, ബി. എച്ച്. നദീറ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ  ഉന്നതവിജയം നേടിയ ഹൃദയ ഹനീഷ്, എസ്. ആർ. അനീഖ,…

    Continue Reading

  • നവസാഹിതി ഏഴാം വാർഷികം ആഘോഷിച്ചു
    , , , ,

    നവസാഹിതി ഏഴാം വാർഷികം ആഘോഷിച്ചു

    അനന്തപുരിയിലെ പ്രമുഖ  സാഹിത്യ സാംസ്കാരിക സംഘടനയായ നവസാഹിതി വിവിധ പരിപാടികളോടെ അതിൻ്റെ ഏഴാമത് വാർഷികം ആഘോഷിച്ചു. പ്രമുഖ ഗാന്ധിയൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് ഡോ. ജി.രാജേന്ദ്രൻ പിള്ള രചിച്ച ആത്മനൈവേദ്യo എന്ന കവിതാസമാഹാരം പ്രശസ്ത ഭാഷാപണ്ഡിതൻ ഡോ.എഴുമറ്റൂർ രാജരാജവർമ്മ പ്രകാശനം ചെയ്തു. നവസാഹിതിയുടെ പ്രസിഡൻ്റും കവിയുമായ മല്ലിക വേണുകുമാർ പുസ്തകം സ്വീകരിക്കുകയും പുസ്തക അവതരണം നടത്തുകയും ചെയ്തു. നവസാഹിതിയുടെ സമഗ്ര സംഭാവനക്കുള്ള വിശിഷ്ട സർഗപ്രതിഭ പുരസ്കാരം ഡോ. ജി.രാജേന്ദ്രൻ പിള്ളയ്ക്ക് നൽകി. 2025 ലെ…

    Continue Reading

  • സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
    ,

    സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

    യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടൽ. തിരുവനന്തപുരം: മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റുള്ള തദ്ദേശ സ്ഥപനങ്ങള്‍ക്ക് പ്രചോദനമാകാന്‍ ഇതേറെ സഹായിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമ്പൂര്‍ണ യോഗ പഞ്ചായത്തുകളും മുന്‍സിപ്പിലിറ്റികളും കോര്‍പറേഷനുകളുമാക്കാനാണ് പരിശ്രമിക്കുന്നത്. ഇതിലൂടെ കേരളം സമ്പൂര്‍ണ യോഗ സംസ്ഥാനമായി മാറുക എന്നുള്ളതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു…

    Continue Reading

error: Content is protected !!