Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • സർട്ടിഫൈഡ് ബിം, ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി  പ്രോഗ്രാമുകളുമായി ഐസിടാക്
    , ,

    സർട്ടിഫൈഡ് ബിം, ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി  പ്രോഗ്രാമുകളുമായി ഐസിടാക്

    മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാം നടത്തുന്നത്. തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള), യുവതലമുറയുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴില്‍ സാധ്യതയുള്ള സര്‍ട്ടിഫൈഡ് ബിം മോഡലർ പ്രോഗ്രാം, ആരോഗ്യ രംഗത്തെ നൈപുണ്യ പരിശീലന പ്രോഗ്രാമായ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാം, എന്നിവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഐ.ടി. രംഗത്തും കണ്‍സ്ട്രക്ഷന്‍ മേഖലയിലും മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി   ഐസിടാക്കും ബിംലാബ്സ് ഗ്ലോബലും സഹകരിച്ച്…

    Continue Reading

  • എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
    , , ,

    എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

    കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേയും ഗ്യാലറി ഓഫ് നേച്ചർ ഹ്യൂമൻ ആന്റ്  നേച്ചർ വെൽഫെയർ ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് മേഖല,  തിരുവനന്തപുരം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനറൽ മെഡിസിൻ, കാർഡിയോളജി,  ഓങ്കോളജി, ഓർത്തോ,  ഗൈനക്കോളജി, സർജറി,  നേത്ര എന്നീ വിഭാഗങ്ങളിലെ പ്രഗൽഭരായ ഡോക്ടർമാരാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തിൽ ഈ മെഡിക്കൽ ക്യാമ്പിനായി…

    Continue Reading

  • ഷാഫിയുടെയും രാഹുൽ മാങ്കുട്ടത്തിൻ്റെയും പെട്ടി പരിശോധന വിവാദമാകുന്നു
    , ,

    ഷാഫിയുടെയും രാഹുൽ മാങ്കുട്ടത്തിൻ്റെയും പെട്ടി പരിശോധന വിവാദമാകുന്നു

    നിലമ്പൂർ : നിലമ്പൂരിൽ ഷാഫിയുടെയും രാഹുൽ മാങ്കുട്ടവും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പെട്ടി പരിശോധന.ഇന്നലെ രാത്രി 10 മണി കഴിഞ്ഞതോടെ കാറിൽ സഞ്ചരിക്കുന്ന ഇരുവരുടെയും കാർ തടഞ്ഞു നിർത്തിയശേഷം കാർ പരിശോധിക്കുകയും  പിന്നിലെ സീറ്റിൽ ഉണ്ടായിരുന്ന പെട്ടി റോഡിലിട്ട് പരിശോധിക്കുകയായിരുന്നു. വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നു പെട്ടിയിലെന്ന് പരിശോധനയിൽ കണ്ടെത്തി. പാലക്കാടിന് പിന്നാലെ നിലമ്പൂരിലും പെട്ടി പരിശോധന വിവാദമാകുന്നു.

    Continue Reading

  • കുമാരി അനാമിക സാജന്റെ “Still Autumn in my heart” കവിതാ സമാഹാരം പ്രകാശനം ചെയ്തു
    , , , , ,

    കുമാരി അനാമിക സാജന്റെ “Still Autumn in my heart” കവിതാ സമാഹാരം പ്രകാശനം ചെയ്തു

    തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയയിലെ ഒന്‍പതാം ക്ലാസുകാരി കുമാരി അനാമിക സാജന്‍ എഴുതിയ രണ്ടാമത്തെ കവിതാ സമാഹാരമായ “Still Autumn in my heart” ഇന്ന് വൈകുന്നേരം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ വച്ച് പ്രശസ്ത സാഹിത്യകാരനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം “Lemonade” 2022 ല്‍ കേരള ബാല സാഹിത്യ ഇന്‍സ്ടിട്യൂട്ട് ആണ് പ്രസിദ്ധീകരിച്ചത്. പ്രകാശന ചടങ്ങില്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സരിതാ മോഹനന്‍ ഭാമപുസ്തകപരിചയം നടത്തി. ഡോ. അരുണ്‍…

    Continue Reading

  • പ്രസ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    , , , ,

    പ്രസ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

    തിരുവനന്തപുരം പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഗാ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു . പൂവാര്‍ റോട്ടറി ക്ലബ്,തിക്കുറിശി ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെ നടന്ന മെഡിക്കല്‍ ക്യാമ്പ്  ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് ഓണക്കൂര്‍ മുഖ്യാതിഥിയായി. പൂവാര്‍ റോട്ടറി ക്ലബ്  ഭാരവാഹികളായ രാജന്‍ പൊഴിയൂര്‍,എ അജികുമാര്‍, ജി ആര്‍ വിജീഷ് കുമാര്‍,ഡിനി ഡെര്‍ബല്‍,കുമാര്‍ മണിയന്‍,കെ ഭക്തവത്സലന്‍ , പ്രസ് ക്ലബ്…

    Continue Reading

  • കാർഷിക കോളേജിൽ ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക ശില്പശാലയും കർഷക-ശാസ്ത്രജ്ഞ മുഖാമുഖവും നടത്തി
    , , ,

    കാർഷിക കോളേജിൽ ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക ശില്പശാലയും കർഷക-ശാസ്ത്രജ്ഞ മുഖാമുഖവും നടത്തി

    ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  41-മത് പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും വെള്ളായണി കാർഷിക കോളേജിൽ  നടന്നു. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ എ എസ്സിന്റെ അധ്യക്ഷതയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ (മാർക്കറ്റിംഗ്) സിന്ധു ആര്‍ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഏകോപിതമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന്  അവർ…

    Continue Reading

  • സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും: മന്ത്രി വി ശിവൻകുട്ടി
    , , ,

    സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും: മന്ത്രി വി ശിവൻകുട്ടി

    സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായുള്ള പുസ്തക പ്രകാശനം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത്‌ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ  ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ…

    Continue Reading

  • ട്രാന്‍സ് വിമന്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍തുറന്നുപറച്ചില്‍ 13ന് തിരുവനന്തപുരത്ത്
    , , ,

    ട്രാന്‍സ് വിമന്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍
    തുറന്നുപറച്ചില്‍ 13ന് തിരുവനന്തപുരത്ത്

    കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ് വിമന്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍ – തുറന്നുപറച്ചില്‍ 2025 ജൂണ്‍ 13ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ്ഹൗസ് ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയായിരിക്കും. അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ് തുടങ്ങിയവര്‍ സംസാരിക്കും. റിസര്‍ച്ച് ഓഫീസര്‍…

    Continue Reading

  • ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടം; മുഖ്യമന്ത്രി അനുശോചിച്ചു
    , ,

    ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടം; മുഖ്യമന്ത്രി അനുശോചിച്ചു

    ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം. ഒരാൾ ഒഴികെ ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ചില വിദ്യാർത്ഥികളും മരണപ്പെട്ടിരിക്കുകയാണ്. ഇത് നടുക്കമുളവാക്കുന്നതാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വാർത്ത. വിമാന ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

    Continue Reading

  • നോർക്ക ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനം;  ജൂണ്‍ 18 വരെ അപേക്ഷിക്കാം
    , , ,

    നോർക്ക ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനം;  ജൂണ്‍ 18 വരെ അപേക്ഷിക്കാം

    നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ  (എന്‍.ബി.എഫ്.സി))  ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂണ്‍ 24 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) ജൂണ്‍ 18 വരെ അപേക്ഷിക്കാം.  കളമശ്ശേരിയിൽ  പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി  0471-2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പുതിയതായി സംരംഭങ്ങൾ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!