Author: News Desk
-

വിമാന അപകടത്തിൽ രക്ഷപ്പെട്ട ഒരാൾ വിശ്വഷ് കുമാർ രമേശ്
ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് നടന്ന എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ. അഹമ്മദാബാദിലെ അസർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള 40 വയസ്സുള്ള വിശ്വഷ് കുമാർ രമേശ്.
-

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായന ദിനാചരണത്തോടനുബന്ധിച്ച് ഉപന്യാസരചന, പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം : വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025 ജൂണ്‍ 19ന് നടക്കുന്ന വായനദിനാചരണത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്-സര്‍വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഉപന്യാസരചന, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടു പേര്‍ക്ക് പങ്കെടുക്കാം. അയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പ്രോത്സാഹനസമ്മാനവുമുണ്ട്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. 2025 ജൂണ്‍ 16…
-

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയും
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക്, യുകെയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.
-

പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: പി. സതീദേവി
പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. സതീദേവി. സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നവയാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച വൈശാഖ മാർഗനിർദ്ദേശങ്ങൾ പശ്ചാത്തലമാക്കിയാണ് പോഷ് ആക്ട് 2013 രാജ്യം നടപ്പിലാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് ആവശ്യമായ വകുപ്പുകൾ…
-

ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു
അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദിൽ നിന്ന് ടേക് ഓഫ് ചെയ്തത്. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു.
-

പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി
വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. പാലിയേറ്റീവ് കെയറില്‍ കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടര്‍ന്നാണ് കോഴിക്കോട് കോര്‍പറേഷനിലെ മാറാട് പ്രവര്‍ത്തിക്കുന്ന മാറാട് മെഡിക്കല്‍ സെന്ററില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയായ ഇ.കെ. കണ്ണനെതിരെ നിയമ നടപടി സ്വീകരിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്…
-

സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു
കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു. ബഹുമാനപ്പെട്ട എം എൽ എ കെ. കെ ശൈലജ ടീച്ചർ പര്യടനം ഉദ്ഘാടനം ചെയ്തു. രാവിലെ രാമംകുത്തിൽ തടിച്ചുകൂടിയ വോട്ടർമാരുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശകരമായ പങ്കാളിത്തത്തോടെയാണ് പര്യടനത്തിന് തുടക്കമായത്. ശൈലജ ടീച്ചർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എം. സ്വരാജിന് വിജയാശംസകൾ നേർന്നു. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി…
-

പട്ടം താണുപിള്ള മെമ്മോറിയൽ കോളേജിന് NAAC അക്രഡിറ്റേഷൻ
തിരുവനന്തപുരം കോവളം നിയോജക മണ്‌ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള NAAC Accreditation നേടിയിരിക്കുന്നു. രണ്ട് വർഷത്തെ ബി.എഡ് കോഴ്‌സാണ് ഇവിടെ നടത്തി വരുന്നത്. കേരളത്തിൽ ട്രെയിനിംഗ് കോളേജു കളിൽ എണ്ണപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രമേ NAAC അംഗീകാരമുള്ളൂ എന്നത് സ്ഥാപനത്തിന്റെ തിളക്കം കൂട്ടുന്നു. ഈ അംഗീകാരം കലാലയത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു പുറമെ കോട്ടുകാൽ ഗ്രാമത്തിലെ വീട് ദത്തെടുക്കൽ, കോട്ടുകാൽ മ്യൂസിയം, കോട്ടുകാൽ ഗ്രാമബോധനം, ഗ്രാമത്തിലെ സാധാരണക്കാരായ സ്‌കൂൾ…
You May Have Missed
















