Author: News Desk
-

ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തോളം രൂപ വന്നു
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും മകൾ ദിയയും വാദിയും പ്രതിയുമായ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി ബാങ്ക് രേഖകളുടെ പരിശോധനയിൽ പൊലീസ് കണ്ടെത്തി. കേസിൽ പ്രതികളായ മൂന്നു ജീവനക്കാരികളും ഇപ്പോൾ ഒളിവിലാണ്. തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്…
-

നിരവധി കേസിൽ പ്രതിയായ കാള അനീഷിനെ കാപ്പ ചുമത്തി
ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിരവധി കേസുകളിലെ പ്രതിയായ മണക്കാട് വില്ലേജിൽ കര്യാത്തി വാർഡിൽ റ്റി.സി 70/466 തിട്ടക്കുടി വീട്ടിൽ കാള അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാറിനെ (31) കാപ്പ നിയമപ്രകാരം തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ശിപാർശ പ്രകാരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതുമാണ്.
-

ഗ്രാൻഡ് കേരള ട്രെയ്‌ലർ ലോഞ്ച് ജൂൺ 14ന് കൊച്ചിയിൽ
മലയാളത്തിന്റെ മോഹൻലാൽ അഭിനയിക്കുന്ന, വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാൻഡ് കേരളാ ട്രയ്ലർ ലോഞ്ച് ഇവന്റ് ജൂൺ 14ന് കൊച്ചിയിൽ നടക്കുന്നു തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ കണ്ണപ്പയിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ചിത്രത്തിന്റെ ഗ്രാൻഡ് ട്രയ്ലർ ലോഞ്ച് ഇവന്റ് കേരളത്തിൽ നടത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി അറിയിച്ചു. ജൂൺ 14ന് കൊച്ചിയിലെ…
-

മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പുതിയ സമയക്രമം അറിയാം
തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ ടൈംടേബിള്‍ ഈ മാസം 15ന് നിലവില്‍ വരും. മഴക്കാലത്ത് അപകടങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 20 വരെയാണ് നിലവിലുണ്ടാകുക. കേരളത്തില്‍നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. എറണാകുളം ജങ്ഷന്‍-പുണെ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 02.15-ന്…
-

തേക്കുംമുട് മോഷണശ്രമം:- പോലീസ് രാത്രി ക്കാല പെട്രോളിംഗ് ശക്തിപ്പെടുത്തുക
തിരുവനന്തപുരം: കുന്നുകുഴി തേക്കുംമൂട് ബുധനാഴ്‌ച പുലർച്ചെ നടന്ന മോഷണശ്രമം വീട്ടുകാർ ഉണർന്നതിനെ തുടർന്ന് പരാജയപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് ടി..ആർ.എ 131ൽ രാജേന്ദ്രന്റെ വീട്ടിൽ ജനൽ കമ്പി വളച്ച് മോഷണശ്രമം നടന്നത്. രാജന്ദ്രന്റെ മകൻ രാഗേഷും കുടുംബവുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്‌ദം കേട്ടാണ് രാഗേഷും കുടുംബവും ഉണർന്നത്. ആരെയും ജനാല വഴി നോക്കിയിട്ട് കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്ക് പോകവേ വീട്ടിലെ പുറക് വശത്തേ സെൻസർലെറ്റ് രണ്ട് മൂന്ന് തവണ…
You May Have Missed



















